കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ, ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തെ റോഡുകളിൽ കർശനമായ പരിശോധനകൾ തുടരുന്നു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നീക്കം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ-സാരിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിവിധ ഗവർണറേറ്റുകളിൽ ഫീൽഡ് പരിശോധനകൾ നടക്കുന്നത്.രാജ്യത്തെ റോഡുകളിൽ അച്ചടക്കം ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ കാമ്പയിനുകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പ്രധാന ഹൈവേകളിലും ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും പരിശോധിക്കുന്നു.അമിതവേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ ലംഘനങ്ങൾക്കെതിരെ കർശന നടപടി. ഗതാഗത പരിശോധനകൾക്കൊപ്പം താമസ നിയമങ്ങൾ ലംഘിക്കുന്നവരെയും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായവരെയും കണ്ടെത്താൻ ഈ നീക്കം സഹായിക്കുന്നു.
കുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം; ആഭ്യന്തര-പ്രധാന റോഡുകളിൽ കർശന നിരീക്ഷണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



