കുവൈത്ത് സിറ്റി: ഹ്യൂമൻ ഫ്രീഡം ഇൻഡക്സ് 2025ൽ ഗൾഫ് മേഖലയിൽ കുവൈത്ത് ഒന്നാമത്. അമേരിക്കയിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടും കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പുറത്തിറക്കിയ 2025-ലെ ഹ്യൂമൻ ഫ്രീഡം ഇൻഡക്സ് റിപ്പോർട്ടിലാണ് കുവൈത്തിന്‍റെ മികച്ച നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 165 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും അറബ് ലോകത്ത് ജോർദാന് പിന്നിലായി രണ്ടാം സ്ഥാനവും കുവൈത്ത് സ്വന്തമാക്കി. സാമ്പത്തിക സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിൽ കുവൈത്ത് പുലർത്തുന്ന ഈ മേധാവിത്വം രാജ്യത്തിന്റെ നയതന്ത്രപരവും സാമൂഹികവുമായ പുരോഗതിയുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.
‘വ്യക്തിസ്വാതന്ത്ര്യം’ കുവൈറ്റ് ഗൾഫിൽ ഒന്നാം സ്ഥാനത്ത്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



