കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങളും കടകളും വാടകയ്ക്കെടുക്കുന്നവർ കരാറിൽ ഒപ്പിടുന്നതിന് മുൻപ് കെട്ടിട ഉടമയ്ക്ക് സാധുവായ ഫയർ സേഫ്റ്റി ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് പി.ആർ. ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് മുന്നറിയിപ്പ് നൽകി. കെട്ടിടത്തിന് ഫയർ ഫോഴ്സിന്റെ ഔദ്യോഗിക ലൈസൻസ് ഇല്ലെങ്കിൽ, അവിടെ തുടങ്ങുന്ന കടകൾക്കോ ഓഫീസുകൾക്കോ സ്വന്തമായി ഫയർ ലൈസൻസ് നേടാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കെട്ടിടത്തിന് മൊത്തത്തിലുള്ള ഫയർ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ അതിനുള്ളിലെ വാടക മുറികൾക്ക് ലൈസൻസ് അനുവദിക്കൂ എന്ന് ഫയർ ഫോഴ്സിലെ പ്രിവൻഷൻ സെക്ടർ സ്ഥിരീകരിച്ചു. കെട്ടിട ഉടമയ്ക്ക് ലൈസൻസ് ഇല്ലെങ്കിൽ വാടകക്കാരന്റെ ലൈസൻസ് നടപടികൾ പൂർണ്ണമായും തടസ്സപ്പെടും. ഇത് കച്ചവടം തുടങ്ങുന്നതിനെ ബാധിക്കും.അഗ്നിബാധ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി. ഇത് യാതൊരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത കാര്യമാണെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ട്, പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന നിക്ഷേപകരും പ്രവാസികളും വാടക കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് കെട്ടിടത്തിന്റെ ഫയർ സേഫ്റ്റി രേഖകൾ കൃത്യമാണെന്ന് പരിശോധിക്കണം. ഇതിലൂടെ സാമ്പത്തിക നഷ്ടവും നിയമപരമായ നൂലാമാലകളും ഒഴിവാക്കാൻ സാധിക്കും.
വാടകയ്ക്ക് മുറിയെടുക്കും മുൻപ് ജാഗ്രത: കെട്ടിടത്തിന് ഫയർ ലൈസൻസ് ഇല്ലെങ്കിൽ കച്ചവടത്തിന് അനുമതി ലഭിക്കില്ല
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



