Thursday, January 29, 2026
HomeGULFനെസ്‌ലെ മിൽക്ക് പൗഡറിൽ സെറലൈഡിന്റെ അംശം; ഉപയോഗം നിർത്തി ബാച്ച് നമ്പറുകൾ ഉടൻ പരിശോധിക്കണമെന്ന് അതോറിറ്റി

നെസ്‌ലെ മിൽക്ക് പൗഡറിൽ സെറലൈഡിന്റെ അംശം; ഉപയോഗം നിർത്തി ബാച്ച് നമ്പറുകൾ ഉടൻ പരിശോധിക്കണമെന്ന് അതോറിറ്റി

Google search engine

കുവൈറ്റ് സിറ്റി : നെസ്‌ലെ കമ്പനിയിൽ നിന്നുള്ള ശിശു പാലുൽപ്പന്നങ്ങളിൽ സെറലൈഡിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. അവയുടെ ഉപയോഗം നിർത്തി ബാച്ച് നമ്പറുകൾ ഉടൻ പരിശോധിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാൽ കുട്ടികൾക്ക് ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകാൻ കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങൾക്ക് പാൽ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിർവീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയി​ല്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി പറഞ്ഞു.എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് നോർവേയിലെ ഭക്ഷ്യ സുരക്ഷാ ഏജൻസി അറിയിച്ചു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!