കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള പ്രശസ്തമായ ബ്രൈഹ് സലേം മാർക്കറ്റിലെയും ഇൻജാസ് മാർക്കറ്റിലെയും കിയോസ്കുകൾ (Kiosks) ഒഴിഞ്ഞുപോരണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ ആണ് ഇത് സംബന്ധിച്ച രണ്ട് സുപ്രധാന തീരുമാനങ്ങൾ പുറപ്പെടുവിച്ചത്. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ കിയോസ്കുകൾ പൂർണ്ണമായും ഒഴിഞ്ഞുപോയിരിക്കണം.മാർക്കറ്റ് മാനേജ്‌മെന്റും ഓപ്പറേഷനും നടത്തിയിരുന്ന കമ്പനിയുമായുള്ള കരാർ അവസാനിച്ചതാണ് ഈ നടപടിക്ക് കാരണം. കമ്പനിയുമായുള്ള കരാർ അവസാനിച്ചതോടെ, കിയോസ്ക് ഉടമകൾക്ക് അവിടെ തുടരാനുള്ള നിയമപരമായ അധികാരം നഷ്ടപ്പെട്ടതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. കരാർ ലംഘനങ്ങളും നിയമപരമായ നൂലാമാലകളും ഒഴിവാക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. താൽക്കാലിക ഉപയോഗ കരാറുകൾ പ്രകാരം അവിടെ പ്രവർത്തിച്ചിരുന്ന എല്ലാ ചെറുകിട വ്യാപാരികളെയും ഈ തീരുമാനം ബാധിക്കും.സാൽമിയയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ബ്രൈഹ് സലേം മാർക്കറ്റ് അതിന്റെ ആധുനിക രീതിയിലുള്ള കിയോസ്കുകൾക്കും നടപ്പാതകൾക്കും പേരുപിട്ടതാണ്. മാർക്കറ്റ് ഇനി എങ്ങനെ പ്രവർത്തിപ്പിക്കും എന്നതിനെക്കുറിച്ച് മുനിസിപ്പാലിറ്റി വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് കരുതപ്പെടുന്നത്.
കുവൈത്തിൽ ബ്രൈഹ് സലേം, ഇൻജാസ് മാർക്കറ്റുകൾ ഒഴിപ്പിക്കുന്നു; കിയോസ്ക് ഉടമകൾക്ക് 7 ദിവസത്തെ സമയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



