കൊല്‍ക്കത്ത: ഐ-പാക് ഓഫിസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എംപിമാരായ ഡെറക് ഒബ്രയാൻ, മഹുവ മൊയ്ത്ര, സതാബ്ദി റോയ്, കീർത്തി ആസാദ് തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. കേന്ദ്രം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിന് മുന്നില്‍ ടിഎംസി എംപിമാര്‍ പ്രതിഷേധം നടത്തിയത്.കൊൽക്കത്തയിലെ ഐ-പാക് ഓഫിസിൽ ഇഡി റെയ്ഡ് നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രതിഷേധ പൊട്ടിപ്പുറപ്പെട്ടത്. മോദിയും അമിത് ഷായും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്ന തരത്തിലുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധം നടത്തിയത്.
അറസ്റ്റിന് പിന്നാലെ ബംഗാൾ കീഴടങ്ങില്ലെന്ന് ടിഎംസി എംപി അഭിഷേക് ബാനർജി പറഞ്ഞു. കാവി പാർട്ടി അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു.



