കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് അബു ഹലീഫ ഭാഗത്തുനിന്ന് ഫഹദ് അൽ-അഹമ്മദ് ഭാഗത്തേക്ക് പോകുന്ന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇന്റർസെക്ഷന് താഴെയുള്ള രണ്ട് വരികൾ പൂർണ്ണമായും അടച്ചു. ഒരു വരിയിലൂടെ മാത്രമേ നിലവിൽ ഗതാഗതം അനുവദിക്കൂ. ജനുവരി 9 വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഈ നിയന്ത്രണം തുടരും.റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് ഈ ക്രമീകരണം. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നേരത്തെ ഇറങ്ങുകയോ അല്ലെങ്കിൽ ബദൽ പാതകൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റോഡിലെ സൈൻ ബോർഡുകൾ ശ്രദ്ധിക്കാനും വേഗത നിയന്ത്രിക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കേണ്ടതാണ്.
അബു ഹലീഫ – ഫഹദ് അൽ-അഹമ്മദ് റോഡിൽ ഗതാഗത നിയന്ത്രണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



