കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗ്രീൻ ഐലൻഡ് അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി ടൂറിസം എന്റർപ്രൈസസ് കമ്പനി പ്രഖ്യാപിച്ചു. ഇൻ്റഗ്രേറ്റഡ് ഗ്ലോബൽ സർവീസസ് ഫോർ ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വാർത്താ വിതരണ മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരി, കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ, ടി.ഇ.സി സി.ഇ.ഒ എഞ്ചിനീയർ അൻവർ അൽ-ഹലീല, അബാദ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ ഖാലിദ് നജീബ് അൽ-മർസൂഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.കുവൈത്തിലെ വിനോദസഞ്ചാര-വിനോദ മേഖലകളെ ശക്തിപ്പെടുത്തുകയും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ആധുനിക സൗകര്യങ്ങൾ ഗ്രീൻ ഐലൻഡിൽ ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.സമ്മേളനത്തിൽ നടന്ന വിഷ്വൽ പ്രസന്റേഷനിലൂടെ ഗ്രീൻ ഐലൻഡിന്റെ ഭാവി രൂപരേഖ അധികൃതർ വിശദീകരിച്ചു. അത്യാധുനിക വിനോദോപാധികൾ, വിശ്രമ കേന്ദ്രങ്ങൾ, ഗ്രീൻ സോണുകൾ എന്നിവ പുതിയ പദ്ധതിയുടെ ഭാഗമായിരിക്കും.കുവൈത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ടൂറിസം മേഖലയ്ക്ക് നൽകുന്ന വലിയ പ്രാധാന്യമാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നത്. ഗ്രീൻ ഐലൻഡിനെ രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറ്റുകയാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
കുവൈത്തിലെ ഗ്രീൻ ഐലൻഡ് വികസിപ്പിക്കുന്നു; വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



