കുവൈത്ത് സിറ്റി: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പാതയിലെ വലത് ലെയിനും, മധ്യ ലെയിനിന്റെ പകുതിയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്സമീപമുള്ള ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് നിയന്ത്രണം.ജനുവരി 12 തിങ്കളാഴ്ച മുതൽ ജനുവരി 15 വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ ഗതാഗത തടസ്സം ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും റോഡിലെ ദിശാസൂചനകൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ ഈ പാത ഒഴിവാക്കി ബദൽ റോഡുകൾ ഉപയോഗിക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.
അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം; അറ്റകുറ്റപ്പണികൾ വ്യാഴാഴ്ച വരെ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



