കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് റിലേഷൻസ് അസോസിയേഷൻ സംഘടിപ്പിച്ച ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ പബ്ലിക് റിലേഷൻസ്’ വേദിയിൽ ഗവൺമെന്റ് സെക്ടറിലെ മികച്ച പിആർ ഡിപ്പാർട്ട്‌മെന്റിനുള്ള പുരസ്കാരം കുവൈത്ത് ഫയർ ഫോഴ്സ് സ്വന്തമാക്കി. വാർത്താവിനിമയ രംഗത്തും പൊതുജനസമ്പർക്ക പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചതിനാണ് ഈ അംഗീകാരം. കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൾറഹ്മാൻ ബദ്ദാഹ് അൽ-മുതൈരിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ, മന്ത്രാലയ അണ്ടർസെക്രട്ടറി എൻജിനീയർ നാസർ അൽ മുഹൈസിൻ പുരസ്കാരം കൈമാറി. കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ അൽ ഗരീബ് അവാർഡ് ഏറ്റുവാങ്ങി. തീപിടുത്തങ്ങൾ തടയുന്നതിനുള്ള ബോധവൽക്കരണം, അടിയന്തര സാഹചര്യങ്ങളിലെ കൃത്യമായ വിവര കൈമാറ്റം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ക്രിയാത്മകമായ ഉപയോഗം എന്നിവയിൽ കുവൈറ്റ് ഫയർ ഫോഴ്സ് പുലർത്തുന്ന മികവിനെ ജൂറി അഭിനന്ദിച്ചു. ഈ പുരസ്കാരം വലിയൊരു ഉത്തരവാദിത്തമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നൂതനമായ ആശയങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താൻ ഇത് പ്രചോദനമാകുമെന്നും ബ്രിഗേഡിയർ ജനറൽ അൽ ഗരീബ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പൊതുജനസമ്പർക്ക മേഖലയിൽ നടപ്പിലാക്കുന്നതിൽ കുവൈത്ത് ഫയർ ഫോഴ്സ് മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനസമ്പർക്ക മേഖലയിൽ മികച്ച നേട്ടം; കുവൈത്ത് ഫയർ ഫോഴ്സിന് അന്താരാഷ്ട്ര പുരസ്കാരം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



