Friday, January 16, 2026
HomeGULFജസീറ എയർവേയ്‌സ് പുതുവത്സര ഓഫർ: 10 കുവൈത്തി ദിനാർ മുതൽ ടിക്കറ്റുകൾ ലഭ്യം

ജസീറ എയർവേയ്‌സ് പുതുവത്സര ഓഫർ: 10 കുവൈത്തി ദിനാർ മുതൽ ടിക്കറ്റുകൾ ലഭ്യം

Google search engine

കുവൈത്ത് സിറ്റി: യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ വിദേശയാത്രകൾ സാധ്യമാക്കുന്നതിനായി ജസീറ എയർവേയ്‌സ് തങ്ങളുടെ പുതുവത്സര സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. കുവൈത്തിൽ നിന്നുള്ള വിവിധ പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വെറും 10 കുവൈത്തി ദിനാർ (One-way) മുതലുള്ള നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ഓഫർ 2026 ജനുവരി 17 വരെ മാത്രമേ ലഭ്യമാകൂ. 2026 ഫെബ്രുവരി 1 മുതൽ മെയ് 15 വരെ നടത്തുന്ന യാത്രകൾക്കാണ് ഈ ഇളവ് ബാധകം.ഈ ഓഫർ ‘ലൈറ്റ് ഫെയർ’ (Light Fare) വിഭാഗത്തിലുള്ള ടിക്കറ്റുകൾക്കാണ്. ഇതിൽ 7 കിലോ വരെയുള്ള ഹാൻഡ് ബാഗേജ് അനുവദനീയമാണ്. ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, 177 എന്ന കസ്റ്റമർ സർവീസ് സെന്റർ എന്നിവ വഴി നേരിട്ട് മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.രണ്ടാം ഘട്ടത്തിൽ ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള മറ്റെല്ലാ സെയിൽസ് ചാനലുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും.കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനോ അല്ലെങ്കിൽ ചെറിയ അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കോ ഈ ഓഫർ വലിയ പ്രയോജനകരമാണ്. സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകൾ നൽകുകയെന്നും ജസീറ എയർവേയ്‌സ് സി.സി.ഒ പോൾ കരോൾ വ്യക്തമാക്കി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!