കുവൈത്ത് സിറ്റി: പുതുവത്സര അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി 1 മുതൽ 3 വരെയുള്ള മൂന്ന് ദിവസങ്ങളിലായി ആകെ 1,73,982 യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയതെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കായിരുന്നു കുവൈത്തിൽ നിന്നും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടതെന്ന് ഏവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രാൻസ്‌പോർട്ട് വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ-രാജി വ്യക്തമാക്കി.ഇതേ കാലയളവിൽ ആകെ 1,082 വിമാന സർവീസുകൾ നടന്നതായി അദ്ദേഹം പറഞ്ഞു. ഇതിൽ 540 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടുകയും, 542 വിമാനങ്ങൾ തിരികെ എത്തുകയും ചെയ്തു.ടെർമിനൽ 1 72,427 യാത്രക്കാർ, ടെർമിനൽ 4 (T4) 54,330 യാത്രക്കാർ, ടെർമിനൽ 5 (T5) 47,225 യാത്രക്കാർ എന്നിങ്ങനെയാണ് കണക്കുകൾ. അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
പുതുവത്സര അവധി: കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.73 ലക്ഷം പേർ; ദുബായിയും കെയ്‌റോയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



