കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ 2026’ ജില്ലാ കൺവെൻഷന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിനു ചേമ്പാലയം, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ റിയാസ് പരേത്തിന് ഫ്ലയർ കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.ജനുവരി 22 വ്യാഴാഴ്ച വൈകുന്നേരം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചാണ് ലക്ഷ്യ 2026 കൺവെൻഷൻ നടക്കുന്നത്. ഫ്ലയർ പ്രകാശന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് സനിൽ തയ്യിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണൽ കമ്മിറ്റിയുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.നാഷണൽ കമ്മിറ്റി ഭാരവാഹികളായ എം.എ നിസാം, വിപിൻ മങ്ങാട്ട്, രാമകൃഷ്ണൻ കള്ളാർ, ഇല്യാസ് പൊതുവാച്ചേരി, റെജി കോരുത് എന്നിവരും കോട്ടയം ജില്ലാ പ്രസിഡന്റ് ബത്തർ വൈക്കം, കാസർഗോഡ് ജനറൽ സെക്രട്ടറി അനിൽ ചീമേനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സുജിത് കായലോട്, സജിൽ പികെ, സുജിത്, ബിനോ, ഹരിദാസ്, മുനീർ മഠത്തിൽ തുടങ്ങിയ നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതം ആശംസിച്ചു. കൺവെൻഷൻ പ്രോഗ്രാം ജോയിന്റ് കൺവീനർ റിയാസ് പരേത് നന്ദി രേഖപ്പെടുത്തി. കൺവെൻഷന്റെ വൻ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.
ഒഐസിസി കണ്ണൂർ ജില്ലാ കൺവെൻഷൻ ‘ലക്ഷ്യ 2026’; ഫ്ലയർ പ്രകാശനം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



