കുവൈറ്റ് സിറ്റി :പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്റെ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” എന്ന നോവലിന്റെ നാടകാവിഷ്കാരവുമായി കുവൈറ്റിലെ പ്രമുഖ നാടക സംഘം ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റ് എത്തുന്നു. ഈ വരുന്ന ഫെബ്രുവരി 14, ന് ശനിയാഴ്ച്ച (14/02/2026) വൈകീട്ട് 6.30 ന് അബ്ബാസ്സിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് നാടകം അരങ്ങേറുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ സംവിധായകനും കേരള സാഹിത്യ അക്കഡമി അവാർഡ് ജേതാവുമായ എമിൽ മാധവി ആണ് ഈ നാടകം സംവിധാനം ചെയ്യുന്നത്. 1974 ഇൽ ആണ് എം മുകുന്ദൻ മയ്യഴി പുഴയുടെ തീരങ്ങളിൽ എഴുതുന്നത്. ഫ്രഞ്ച് കോളനി ആയ മാഹിയുടെ പശ്ചാത്തലത്തിൽ ചരിത്ര സത്യങ്ങളുടെയും , ഐതീഹ്യങ്ങളുടെയും പിൻബലത്തോടെ സൃഷ്ടിക്കപ്പെട്ട ഈ നോവൽ മലയാള സാഹിത്യ രംഗത്തെ ഒരു നാഴിക്കല്ലാണ് .തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടിയ എമിൽ മാധവി 40 ഓളം നാടകങ്ങളിൽ അഭിനയിക്കുകയും 25 ഓളം നാടകങ്ങൾ സംവിധാനം ചെയുകയും ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കദമി അവാർഡിന് പുറമെ, ഇടശ്ശേരി അവാർഡ്, അബുദാബി ശ്കതി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. എല്ലാ സഹൃദയരെയും നാടകം കാണാൻ ക്ഷണിക്കുന്നത്തോടൊപ്പം “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” എന്ന നാടകം കുവൈറ്റിലെ പ്രേക്ഷകർക്ക് ഒരു നവ്യ അനുഭവം ആയിരിക്കും എന്ന് ഫ്യൂച്ചർ ഐ തീയേറ്റർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ ലഭിക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.97106957/ 94423491/97298144.
ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്റെ പുതിയ നാടകം “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ”
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



