കുവൈത്ത്സിറ്റി: കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തിൽ അപ്ഡേഷനുകൾ നടത്തുന്നതിനാൽ നാളെ (ഞായറാഴ്ച) മന്ത്രാലയത്തിന്റെ ചില ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് ശേഷം 4:00 മണി വരെ (ആറ് മണിക്കൂർ). മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ‘152’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലെ ചില സേവനങ്ങൾ ഈ സമയയളവിൽ ലഭ്യമാകില്ല. സിസ്റ്റം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണമെന്നും ഉപഭോക്താക്കൾ ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് സേവനങ്ങൾ സാധാരണ നിലയിലാകും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ആപ്പും നാളെ പ്രവർത്തിക്കില്ല; ആറ് മണിക്കൂർ സേവനം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



