കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങളും തീപിടുത്ത പ്രതിരോധ മുൻകരുതലുകളും ലംഘിച്ച കെട്ടിടങ്ങൾ കണ്ടെത്താനായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് വ്യാപകമായ പരിശോധന നടത്തി. ക്യാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലും ഹവല്ലി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിലുമാണ് പ്രധാനമായും പരിശോധന നടന്നത്.സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ കാമ്പെയ്‌നിൽ ആകെ 100 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 73 ലംഘനങ്ങൾ ഹവല്ലി ഗവർണറേറ്റിലും 27 ലംഘനങ്ങൾ ക്യാപിറ്റൽ ഗവർണറേറ്റിലുമാണ് കണ്ടെത്തിയത്.മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി കെട്ടിടങ്ങൾ ഭരണപരമായ ഉത്തരവിലൂടെ താൽക്കാലികമായി അടപ്പിച്ചു. കൂടാതെ, സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി നിരവധി കെട്ടിട ഉടമകൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ജനറൽ ഫയർ ഫോഴ്‌സ് നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഈ കർശന നടപടിയിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ നിയമങ്ങൾ ലംഘിച്ചു: കുവൈത്തിൽ നൂറോളം കെട്ടിടങ്ങൾക്കെതിരെ ഫയർ ഫോഴ്‌സിന്റെ നടപടി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



