കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) 2026 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി നിസ്സി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി, ജോബി ജോസഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ, മുഹമ്മദ് ഷാ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, അനീഷ് പൗലോസ്, കെ.കെ ഗിരീഷ്, സുബിൻ രാജു, സാജൻ മാത്യു, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കൺവീനർ ബിബിൻ ജോർജ് പുതിയ കമ്മിറ്റിയെ അവതരിപ്പിച്ചു. ഭാരവാഹികൾ : വിജേഷ് വേലായുധൻ (പ്രസിഡണ്ട്), ഷൈജു കൃഷ്ണൻ, രാഖി ജോമോൻ (വൈസ് പ്രസിഡണ്ട്), ജോബി ജോസഫ് (ജനറൽ സെക്രട്ടറി) ബിനുമോൾ ജോസഫ്, നിസ്സി മാത്യു (ജോയിന്റ് സെക്രട്ടറി) കെ.എസ് മുഹമ്മദ് ഷാ ( ട്രഷറർ) ഷൈനി ഐപ്പ്, സതീഷ് കരുണാകരൻ (ജോയിന്റ് ട്രഷറർ) അംബിക ഗോപൻ, സിജോ കുഞ്ഞുകുഞ്ഞ് (പ്രോഗ്രാം കോഓർഡിനേറ്റർ). രാജലക്ഷ്മി ഷൈമേഷ്, അലക്‌സ് ഉതുപ്പ്, ചിന്നു സത്യൻ (ആർട്സ് ) ഷറഫുദ്ദീൻ ഹംസ, മഞ്ജുള ഷിജോ, ടി.വി അനീഷ്, (പ്രൊഫഷണൽ ഡെവലപ്മെന്റ്) സുബിൻ രാജു, സാജൻ മാത്യു, മനോജ് എസ്. പിള്ള (മീഡിയ & പബ്ലിക് റിലേഷൻസ്) ഹിമ ഷിബു, അനീഷ് പൗലോസ്, കെ.കെ ഗിരീഷ് (മെമ്പർഷിപ്പ് കമ്മിറ്റി) മജോ മാത്യു, അനീഷ് കുമാർ, ശരത് നായർ (സോഷ്യൽ വെൽഫെയർ) ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ (സ്പോർട്സ്).കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ പ്രൊഫഷണൽ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പുരോഗതി ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി. ഇൻറർനാഷണൽ നഴ്സസ് ദിനാഘോഷം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, വിവിധ പരിശീലന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയ ഭാവി പരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു.
ഇൻഫോക് പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



