Sunday, January 18, 2026
HomeGULFസുലൈബിഖാത്ത് ബീച്ചിൽ ദേശാടന പക്ഷികൾ; ആയിരക്കണക്കിന് പക്ഷികളെ കണ്ടെത്തി

സുലൈബിഖാത്ത് ബീച്ചിൽ ദേശാടന പക്ഷികൾ; ആയിരക്കണക്കിന് പക്ഷികളെ കണ്ടെത്തി

Google search engine

കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷന്റെ ആഭിമുഖ്യത്തിൽ സുലൈബിഖാത്ത് ബീച്ചിൽ ‘ലോക ശീതകാല പക്ഷി കണക്കെടുപ്പ്’ സംഘടിപ്പിച്ചു. സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ സർക്കാർ പ്രതിനിധികളും സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും സജീവമായി പങ്കെടുത്തു. പ്രത്യേക പരിശീലനം ലഭിച്ച സംഘം നടത്തിയ നിരീക്ഷണത്തിൽ വൈവിധ്യമാർന്ന പക്ഷികളുടെ സാന്നിധ്യം രേഖപ്പെടുത്തി.റെഡ് ലെഗ്ഗ്ഡ് സാന്റ് പൈപ്പർ: 500-ഓളം പക്ഷികളെ കണ്ടെത്തി. പട്ടികയിൽ ഒന്നാമതാണിത്.ക്രൂസ്ഡ് ഗൾ: ഏകദേശം 300 പക്ഷികൾ.ഗ്രേറ്റർ ഫ്ലമിംഗോ: 200 പക്ഷികൾ.അലക്സാണ്ടർ പ്ലോവർ: 50 പക്ഷികൾ.ഗ്രീൻ ലെഗ്ഗ്ഡ് സാന്റ് പൈപ്പർ: 30 പക്ഷികൾ.കുവൈത്തിലെ തണ്ണീർത്തടങ്ങളും ബീച്ചുകളും ദേശാടന പക്ഷികൾക്ക് എത്രത്തോളം സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കുന്നു എന്ന് മനസ്സിലാക്കാൻ ഇത്തരം കണക്കെടുപ്പുകൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!