കുവൈത്ത് സിറ്റി: ആഗോള കാലാവസ്ഥാ പ്രതിഭാസമായ ‘ലാ നിന’ മൂലം ഈ വർഷം കുവൈത്തിലും പരിസര പ്രദേശങ്ങളിലും മഴയുടെ അളവ് ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ പാറ്റേണുകൾ പ്രകാരം ‘ലാ നിന’ സ്വാധീനമുള്ള വർഷങ്ങളിൽ കുവൈത്തിൽ കുറഞ്ഞ മഴയാണ് രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ താപനിലയിൽ നേരിയ വർദ്ധനവുണ്ടാകും. ആകാശത്ത് ഇടയ്ക്കിടെ മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.ബുധനാഴ്ച മുതൽ താപനിലയിൽ പ്രകടമായ കുറവുണ്ടാകും. ഈ തണുപ്പേറിയ കാലാവസ്ഥ വ്യാഴം, വെള്ളി ദിവസങ്ങളിലും തുടരും. ഇന്ന് പുലർച്ചെയും രാവിലെയുമായിരുന്നു കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. പകൽ സമയത്ത് താപനില 18 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരും. കാറ്റ് തെക്കുകിഴക്ക് ദിശയിലേക്ക് മാറാൻ സാധ്യതയുണ്ട്. മിതമായ വേഗതയിലായിരിക്കും കാറ്റ് വീശുക.മഴ കുറയുന്നത് കാർഷിക മേഖലയെയും ജലലഭ്യതയെയും ബാധിച്ചേക്കാം എന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തണുപ്പ് കൂടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആവശ്യമായ കരുതലുകൾ എടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
കുവൈത്തിൽ ഈ വർഷം മഴ കുറയാൻ സാധ്യത; താപനിലയിൽ വൻ മാറ്റങ്ങൾ വരുന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



