കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) മെഹബുള്ള–അബുഹലീഫ ഏരിയയുടെ വാർഷിക പൊതുയോഗം 2026 ജനുവരി 15-ന് (വ്യാഴം) വൈകിട്ട് 6 മണിക്ക് മംഗഫ് ഡിലൈറ്റ്സ് ഹാളിൽ വെച്ച് നടന്നു. ഏരിയ കൺവീനർ ഷാജുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി പ്രജീഷ് പി.ട്ടി വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ വനിതാ വേദി ജോയിന്റ് സെക്രട്ടറി ആതിര രാജേഷ് വനിതാ വേദി റിപ്പോർട്ടും, ആഷ്‌ലിൻ ആൻ ജെറി കളിക്കളം റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ ട്രഷറർ മിഥുൻ സാമ്പത്തിക അവലോകനം അവതരിപ്പിച്ചു.യോഗത്തിൽ TRASSK പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ, വനിതാ വേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, കളിക്കളം കൺവീനർ സെറ ബിവിൻ, കളിക്കളം സെക്രട്ടറി ലയണൽ ലിൻഡോ, ഏരിയ വനിതാ വേദി കോർഡിനേറ്റർ ഷിനി ഗോകുൽ, ഏരിയ കളിക്കളം കോർഡിനേറ്റർ ഹൈഡൻ ജോഫി എന്നിവർ ആശംസകൾ അർപ്പിച്ചു.അസോസിയേഷൻ ഏരിയ അംഗങ്ങളുടെ മക്കളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്കും, ഏരിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്കും മെമന്റോകൾ നൽകി ആദരിച്ചു.തുടർന്ന് 2026-ലെ മെഹബുള്ള–അബുഹലീഫ ഏരിയ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷണർമാരായ മണിക്കുട്ടൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കൺവീനറായി വർഗീസ് ഈച്ചരത്ത്, സെക്രട്ടറിയായി പ്രശാന്ത്, ട്രഷററായി രാജേഷ്, വനിതാ വേദി കോർഡിനേറ്ററായി ആതിര രാജേഷ്, വനിതാ വേദി സെക്രട്ടറിയായി റയ ജെറി എന്നിവരെ തിരഞ്ഞെടുത്തു. വനിത എക്സിക്യൂട്ടീവ് അംഗം ശ്രീമതി മീര വിനോദ് നന്ദി പറഞ് യോഗം പിരിച്ചവിട്ടു.
TRASSK മെഹബുള്ള–അബുഹലീഫ ഏരിയ വാർഷിക പൊതുയോഗം നടന്നു.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



