കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമ്പത്തിക രംഗം ഡിജിറ്റൽ പണമിടപാടുകളിലേക്ക് അതിവേഗം മാറുന്നതായി കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ രാജ്യത്തെ കറൻസി വിനിമയത്തിൽ 2.74 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഏകദേശം 5.46 കോടി ദിനാറിന്റെ കുറവാണ് വിപണിയിലെ പണമൊഴുക്കിൽ ഉണ്ടായത്. 2024 ഡിസംബറിൽ 2.194 ബില്യൺ ദിനാറായിരുന്ന വിനിമയ തുക 2025 അവസാനത്തോടെ 1.93 ബില്യൺ ദിനാറിലേക്ക് താഴ്ന്നു.പണമിടപാടുകൾക്കായി ജനങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള പണമിടപാടുകളിൽ എടിഎം വഴിയുള്ള പണം പിൻവലിക്കൽ ഇപ്പോഴും വലിയൊരു ശതമാനം കൈക്കലാക്കുന്നുണ്ട്. 2025-ലെ ആദ്യ ഒമ്പത് മാസത്തെ കണക്കനുസരിച്ച് ആകെ നടന്ന 34.35 ബില്യൺ ദിനാറിന്റെ ഇടപാടുകളിൽ 6.83 ബില്യൺ ദിനാറും (ഏകദേശം 19.88 ശതമാനം) എടിഎം വഴിയുള്ള പണം പിൻവലിക്കലുകളായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ കറൻസി വിനിമയത്തിൽ 13.5 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 അവസാനത്തിൽ 2.234 ബില്യൺ ദിനാറായിരുന്ന വിനിമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 303.6 മില്യൺ ദിനാറോളം കുറഞ്ഞു. 2021 മുതൽ വിനിമയത്തിൽ തുടർച്ചയായ ഇടിവ് പ്രകടമാണെങ്കിലും 2023-ൽ നേരിയ വർദ്ധനവ് (0.1 ശതമാനം) രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024-ൽ വീണ്ടും ഇടിവിലേക്ക് നീങ്ങിയ ഈ പ്രവണത 2025-ലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബറിൽ വിനിമയത്തിൽ 0.7 ശതമാനത്തിന്റെ ചെറിയ വർദ്ധനവ് ഉണ്ടായതായും സെൻട്രൽ ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നു.
കുവൈറ്റിൽ കറൻസി വിനിമയത്തിൽ വൻ ഇടിവ്; ഡിജിറ്റൽ പണമിടപാടുകളിലേക്ക് ചുവടുമാറി രാജ്യം
INTERNATIONAL
Recent Comments
on Hello world!


