HomeGULFസാങ്കേതിക മേഖലയിൽ കുവൈറ്റുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ

സാങ്കേതിക മേഖലയിൽ കുവൈറ്റുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ

Google search engine

കുവൈറ്റ് സിറ്റി: ആഗോള വികസനത്തിനായി നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ മേഖലയിൽ കുവൈറ്റുമായി ശക്തമായ പങ്കാളിത്തത്തിന് രാജ്യം ഒരുങ്ങുകയാണെന്നും ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി വ്യക്തമാക്കി. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ്ജം, നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ കുവൈറ്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നു. ലോകത്തെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.ഇന്ത്യൻ എംബസിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (കുവൈറ്റ് ചാപ്റ്റർ) സംയുക്തമായി സംഘടിപ്പിച്ച “ഇന്ത്യ-കുവൈറ്റ് ഡയലോഗ് ഓൺ ദ ഇംപാക്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. 2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിയുടെ മുന്നോടിയായാണ് കുവൈറ്റിൽ ഈ ചർച്ച സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വർദ്ധിപ്പിക്കാനും ഡിജിറ്റൽ രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ സംവാദം ലക്ഷ്യമിടുന്നു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!