Saturday, January 24, 2026
HomeCommunityഫോക്ക് ഇരുപത്തിയൊന്നാം പ്രവർത്തന വർഷ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഫോക്ക് ഇരുപത്തിയൊന്നാം പ്രവർത്തന വർഷ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Google search engine

കുവൈത്ത് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്‌) ഇരുപതാം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ജനുവരി 16 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ, അബ്ബാസിയ അസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ വച്ച്, പ്രസിഡന്റ് ലിജീഷിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ജനറൽ ബോഡി യോഗം, ഫോക്ക് മെമ്പറും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ രാധാകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇരുപതാം വർഷത്തിന്റെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ അവതരിപ്പിച്ചു , ട്രഷറർ സൂരജ് കെ വി സാമ്പത്തിക റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി സജിൽ പി കെ ചാരിറ്റി റിപ്പോർട്ടും, കേന്ദ്ര കമ്മിറ്റി അംഗം മനോജ് എൻ വി അനുശോചന പ്രമേയവും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ദിലീപ് യോഗത്തിനു സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗം കെ ഓമനക്കുട്ടൻ , മുൻ പ്രസിഡന്റ് സലിം എം എൻ, പ്രസിഡന്റ് ലിജീഷ് എന്നിവരടങ്ങിയ പ്രസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു. രാജേഷ് എ.കെ, ഷജ്‌ന സുനിൽ, രാജേഷ് കുമാർ എന്നിവർ മിനുട്സും, പ്രസാദ്, നികേഷ്, ശ്രീഷ ദയാനന്ദൻ എന്നിവർ പ്രമേയവും, സാബു ടി.വി, സോമൻ പി, ബിന്ദു രാധാകൃഷ്ണൻ, പ്യാരി ഓമനക്കുട്ടൻ എന്നിവർ രജിസ്ട്രേഷനും കൈകാര്യം ചെയ്തു. വിവിധ ഭാരവാഹികൾ ആശംസകൾ നേർന്നു സംസാരിച്ചു. മലയാളം മിഷൻ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ഫോക്ക് മേഖലാതല മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും, കണ്ണൂർ മഹോത്സവം 2025 ൻ്റെ പ്രചരണാർത്ഥം നടത്തിയ ഗസ്സ് & വിൻ മത്സര വിജയിക്കുള്ള സമ്മാനവും, ഇരുപതാം പ്രവർത്തന വർഷത്തിലെ മികച്ച മെമ്പർഷിപ്പ് പ്രവർത്തനത്തിനുള്ള ആദരവും യോഗത്തിൽ വെച്ച് നൽകി.ജനറൽ ബോഡി യോഗത്തിൽ ഇരുപത്തിയൊന്നാം പ്രവർത്തന വർഷം ഫോക്കിനെ നയിക്കുന്ന കേന്ദ്രക്കമ്മിറ്റിയെ തിരഞ്ഞെടുത്തു.എൽദോ കുര്യാക്കോസ് (പ്രസിഡന്റ്), ശ്രീഷിൻ എം.വി (ജനറൽ സെക്രട്ടറി), സൂരജ് കെ.വി (ട്രഷറർ), പ്രമോദ് വി.വി (ജോയിന്റ് ട്രഷറർ), സുരേഷ് ബാബു , രാഹുൽ ഗൗതമൻ , പ്രണീഷ് കെ.പി (വൈസ് പ്രെസിഡന്റുമാർ), മഹേഷ്കുമാർ ടി (അഡ്മിൻ), ദയാനന്ദൻ കെ (മെമ്പർഷിപ്പ്), പ്രമോദ് കൂലേരി (മീഡിയ), വിജയകുമാർ എൻ.കെ (സ്പോർട്സ്) , സുമേഷ് കുഞ്ഞിരാമൻ (ആർട്സ്) സജിൽ പി.കെ (ചാരിറ്റി) എന്നീ പതിമൂന്ന് ഭാരവാഹികൾ ഉൾപ്പെടെ 29 അംഗ സെൻട്രൽ കമ്മിറ്റി ഫോക്കിന്റെ ഇരുപത്തിയൊന്നാം പ്രവർത്തന വർഷത്തെ ചുമതലയേറ്റു.മുന്നൂറിലധികം ഫോക്ക്‌ മെമ്പർമാർ പങ്കെടുത്ത വാർഷിക ജനറൽ ബോഡി യോഗത്തിനു പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എൽദോ കുര്യാക്കോസ് നന്ദി പറഞ്ഞു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!