കുവൈത്ത് സിറ്റി: വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും സൈലൻസർ ഉൾപ്പെടെയുള്ള എക്‌സ്‌ഹോസ്റ്റ് സിസ്റ്റം നന്നാക്കുന്നതിന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇനി മുതൽ വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം നന്നാക്കണമെങ്കിൽ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഔദ്യോഗിക ‘റിപ്പയർ പെർമിറ്റ്’ നേടേണ്ടത് നിർബന്ധമാണ്. അനുമതിയില്ലാതെ ഇത്തരം അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ല.അമിത ശബ്ദമുണ്ടാക്കുകയോ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും എക്‌സ്‌ഹോസ്റ്റ് റിപ്പയർ ഫോമുകൾ നൽകും. ഈ ഫോം ഉപയോഗിച്ച് മാത്രമേ അംഗീകൃത വർക്ക്‌ഷോപ്പുകളിലോ ഡീലർഷിപ്പുകളിലോ അറ്റകുറ്റപ്പണികൾ നടത്താൻ അനുവാദമുണ്ടാകൂ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം വാഹന ഉടമകൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ വീണ്ടും എത്തണം. നിയമലംഘനം പരിഹരിച്ചുവെന്ന് പരിശോധനയിലൂടെ അധികൃതർ ഉറപ്പുവരുത്തിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. റോഡുകളിലെ ശബ്ദമലിനീകരണം കുറയ്ക്കാനും വാഹനങ്ങൾ കൃത്യമായ സാങ്കേതിക നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
എക്‌സ്‌ഹോസ്റ്റ് സിസ്റ്റം നന്നാക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



