കുവൈത്ത്സിറ്റി: സോഷ്യൽ മീഡിയയിലൂടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിയമവിരുദ്ധ ഭക്ഷണ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. ആരോഗ്യ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തിവന്ന ഈ സംഘത്തെ സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് പിടികൂടിയതെന്ന് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സൗദ് അൽ ഹുമൈദി അൽ ജലാൽ അറിയിച്ചു.താമസസ്ഥലം കേന്ദ്രീകരിച്ച് നടന്നുവന്ന ഈ അനധികൃത വ്യാപാരത്തിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്ക്കോ ഭീഷണിയാകുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ഡോ. അൽ ജലാൽ മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് അതോറിറ്റി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റിൽ വീട് കേന്ദ്രീകരിച്ച് നിയമവിരുദ്ധ ഭക്ഷണ വ്യാപാരം; സോഷ്യൽ മീഡിയ വഴി ലഭിച്ച വിവരത്തെത്തുടർന്ന് റെയ്ഡ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



