Saturday, January 24, 2026
HomeGULFകബ്‌ദിൽ വൻ മദ്യനിർമ്മാണകേന്ദ്രം; നിരവധി പേർ അറസ്റ്റിൽ

കബ്‌ദിൽ വൻ മദ്യനിർമ്മാണകേന്ദ്രം; നിരവധി പേർ അറസ്റ്റിൽ

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദിൽ പ്രവർത്തിച്ചിരുന്ന വൻകിട അനധികൃത മദ്യനിർമ്മാണ കേന്ദ്രം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കുവൈറ്റ് പോലീസ് നടത്തിവരുന്ന കർശനമായ സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. കബ്ദിലെ ഒരു വിശ്രമ കേന്ദ്രത്തിനുള്ളിലാണ് രഹസ്യമായി മദ്യനിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൃത്യമായ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് ഈ പ്രദേശം വളഞ്ഞത്.വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള മദ്യക്കുപ്പികൾ, മദ്യം നിറയ്ക്കാനുള്ള കാലിക്കുപ്പികൾ, ലേബലുകൾ, ഫില്ലിംഗ് മെഷീനുകൾ, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന വിദേശ നിർമ്മിത യന്ത്രങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും പിടിച്ചെടുത്തു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മദ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ലേബലുകൾ പതിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽക്കാനായിരുന്നു ഇവരുടെ നീക്കം. ഒറിജിനൽ കുപ്പികളോട് സാമ്യമുള്ള വിധത്തിലാണ് ഇവ തയ്യാറാക്കിയിരുന്നത്.ഫാ ക്ടറിയുടെ ചുമതലയുള്ളവരെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇവരെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!