കേരള സർക്കാരിന്റെ അഞ്ചാമത് ലോക കേരള സഭ ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വെച്ച് നടക്കുകയാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതിലും മികച്ച മറ്റൊരു വേദിയില്ല എന്ന് നിസംശയം പറയാം.കഴിഞ്ഞ നാല് സമ്മേളനങ്ങളിലൂടെ ഉയർന്നുവന്ന നോർക്ക കെയർ, റിക്രൂട്ട്‌മെന്റ് നയങ്ങൾ തുടങ്ങിയ ഒട്ടനവധി ആശയങ്ങൾ നടപ്പിലാക്കാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് സംവദിക്കാനും പ്രവാസികൾക്കായി കൃത്യമായ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കാനും സാധിക്കുന്ന ഈ സഭ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.ഈ അഞ്ചാം ലോക കേരള സഭയിലേക്ക് കേരള അസോസിയേഷൻ കുവൈറ്റിന്റെ പ്രതിനിധികൾ പങ്കെടുക്കുന്നത് ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ അറിയിക്കുന്നത്. നാലാം ലോക കേരള സഭയിൽ അംഗമായിരുന്ന അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടൻ എടക്കാട്ടിനെ അഞ്ചാം ലോക കേരള സഭയിലേക്കും വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. അതോടൊപ്പം കേന്ദ്ര കമ്മിറ്റി അംഗം വിനോദ് വലൂപറമ്പിലിനെയും ഇത്തവണ സഭയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സഭയിൽ കൃത്യമായി അവതരിപ്പിക്കാനും പ്രവാസികളുടെ കരുത്തുറ്റ ശബ്ദമായി മാറാനും ലോക കേരള സഭ അംഗങ്ങൾക്ക് കഴിയട്ടെ.
കേരള സർക്കാരിന്റെ അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



