കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് *(അജ്പക് )* വാർഷിക പൊതു യോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു.പ്രസിഡണ്ട് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷനായിരുന്നു. രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ് നടുവിലെമുറി, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസ്സൻ ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് വരിക്കോലിൽ വാർഷിക കണക്കുകളും, ഷീന മാത്യു വനിതാ വേദിയുടെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. രാജീവ് നടുവിലെമുറി (പ്രസിഡണ്ട് ), മനോജ് പരിമണം (ജനറൽ സെക്രട്ടറി), രാഹുൽ ദേവ് (ട്രഷറർ), കൊച്ചുമോൻ പള്ളിക്കൽ (ജനറൽ കോർഡിനേറ്റർ ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കൺവീനർ) ലിബു പായിപ്പാടൻ (സംഘടന ചുമതലയുള്ള സെക്രട്ടറി) എന്നിവർ ചുമതല ഏറ്റു.ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ (രക്ഷാധികാരിമാർ), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ചെയർമാൻ), മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, എ. ഐ കുര്യൻ, പ്രജീഷ് മാത്യു, സജി ജേക്കബ് മാലിയിൽ, ജെ.ജോർജ്, ലിസ്സൻ ബാബു (അഡ്വൈസറി ബോർഡ് അംഗങ്ങൾ). വൈസ് പ്രസിഡന്റ്‌മാർ: ജീജോ കായംകുളം, സുമേഷ് കൃഷ്ണൻ, ജോൺ തോമസ് കൊല്ലകടവ്, സാം ആന്റണി.സജീവ് കായംകുളം ( ജോയിന്റ് ട്രഷറർ)സെക്രട്ടറിമാർഅജി കുട്ടപ്പൻ, സിബി പുരുഷോത്തമൻ, ശശി വലിയകുളങ്ങര, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, സുരേഷ് കുമാർ കെ. എസ്, ജോമോൻ ജോൺ ചെന്നിത്തല, വിഷ്ണു നായർ വെണ്മണി, അനി പാവുരെത്ത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബി തരകൻ, അനീഷ് അബ്ദുൽ ഗഫൂർ, അജി ഈപ്പൻ, സലീം പതിയാരത്, അജിത് തോമസ് കണ്ണമ്പാറ, രതീഷ് കുട്ടേമ്പേരൂർ, ശരത് കുടശനാട്, റോബിൻ കെ.ജെ, ബിജു മാത്യു, ആദർശ് ദേവദാസ് എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിഭാഗം ഭാരവാഹികളായി സാറമ്മ ജോൺസ് (ചെയർപേഴ്സൺ), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ദിവ്യ സേവ്യർ (ട്രഷറർ), ഷീന മാത്യു (പ്രോഗ്രാം കൺവീനർ), അനിത അനിൽ, ബിന്ദു ജോൺ (വൈസ് ചെയർപേഴ്സന്മാർ) ആനി മാത്യു ( ജോയിന്റ് ട്രഷറർ) സെക്രട്ടറിമാർ ലക്ഷമി സജീവ്, ടീന ഷിഞ്ചു, ചിന്നു ലിനോജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.എക്‌സകുട്ടീവ് അംഗങ്ങൾ ആയി സുലേഖ അജി, ജയാ ജീജോ, സിമി രതീഷ്, പാർവതി അനി, ശിവശ്രീ രതീഷ്, ശ്രീദേവി, അനു അനീഷ് അബ്ദുൽ ഗഫൂർ, സുമി വിപിൻ, ജയശ്രീ മോനി എന്നിവരെയും തിരഞ്ഞെടുത്തു.ആഡിറ്റേഴ്സ് ആയി സേവിയർ വർഗീസ്,സന്ദീപ് നായർ,കോര മാവേലിക്കര എന്നിവരെയും യോഗം നിയോഗിച്ചു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് (AJPAK ) പുതിയ നേതൃത്വം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



