കുവൈറ്റ് സിറ്റി: ഫിറ ( Federation of Indian Registered Associations) ൻ്റെ നേതൃത്വത്തിൽ അബ്ബാസിയയിൽ വെച്ച് “ലോക കേരള സഭ- 2026ചർച്ച സമ്മേളനം ” സംഘടിപ്പിച്ചു. ഫിറ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങിൽ ജോയിൻ്റ് കൺവീനർ ഷൈജിത് അദ്ധ്യക്ഷത വഹിച്ചു. ഫിറ സ്ഥാപക കൺവീനറും ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗവുമായ ബാബു ഫ്രാൻസീസ് ചർച്ച സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രവാസികൾക്കിടയിലെ ജനകീയ ഇടപെടലുകളെ കൊണ്ട് ലോക കേരള സഭ അംഗമായി സുപരിചിതനായ ബാബു ഫ്രാൻസീസിനെ ആദരിച്ചു. സംഘടന പ്രതിനിധികൾ,പ്രവാസികളുടെവിദേശത്തു നിന്നുള്ള വോട്ടു ചേർക്കുന്നതുമായി ബന്ധപ്പെട്ട്, പ്രവാസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട്, സമഗ്ര നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട്, നാട്ടിലേക്കള്ള വിമാന യാത്രയുമായി ബന്ധപ്പെട്ട് ഉൾപ്പടെയുള്ളവിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ/നിർദ്ദേശങ്ങൾ/നിവേദനങ്ങൾ കേരള സർക്കാരിൻ്റെ ശ്രദ്ധയിൽ പ്പെടുത്താൻ ലോക കേരള സഭയിൽ സമർപ്പിക്കുന്നതിനായി ചർച്ചയിൽ അവതിരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്മധു മാഹി, നിജിൻ ബേബി, സക്കീർ പുതുനഗരം, അനിൽ കുമാർ, പ്രിൻസ് കൊല്ലപ്പിള്ളിൽ, അശോകൻ തിരുവനന്തപുരം വിനീഷ് , ജെയിംസ് കൊട്ടാരം, വിനയൻ, വിജേഷ്, റാഷിദ് ഇബ്രാഹിം, അനിൽ കുമാർ , ഈപ്പൻ ജോർജ്ജ് അബ്ദുൾ അസീസ്, അജിത നായർ, ലത വിജയൻ, ജിനു വാകത്താനം, പ്രകാശൻ കീഴരിയൂർ, റൈജു തോമാസ്, ഷിജു വർഗ്ഗീസ്എന്നിവർ സംസാരിച്ചു.ഫിറ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബത്താർ വൈക്കം നന്ദി പറഞ്ഞു.
ഫിറ കുവൈറ്റ് “ലോക കേരള സഭ – 2026 ചർച്ച സമ്മേളനം” സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



