Sunday, January 25, 2026
HomeCommunityമുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Google search engine

കുവൈത്ത് സിറ്റി : മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ തക്കാരാ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ ഫസീയുള്ളയുടെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ.പ്രസിഡന്റായി അഷ്റഫ് അയ്യൂർ, ജനറൽ സെക്രട്ടറിയായി അഷ്റഫ് പി.ടി, ട്രഷററായി അർഷാദ് ടി.വി എന്നിവരെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ഖലീൽ അടൂർ, ഫിറോസ് കുളങ്ങര എന്നിവരെയും സെക്രട്ടറിമാരായി റമീസ് സലേഹ്, സഹീർ എം.എം എന്നിവരെയും തെരഞ്ഞെടുത്തു.മുഹമ്മദ് റാഫി, ഫിറോസ് കുളങ്ങര ( ചാരിറ്റി & കമ്മ്യൂണിറ്റി) സാദിഖ് അലി, ഗഫൂർ കൊയിലാണ്ടി ( പബ്ലിക് റിലേഷൻ & മീഡിയ) അൻവർ മൻസൂർ ആദം, ഖലീൽ അടൂർ ( എഡ്യൂക്കേഷൻ & ട്രെയിനിങ് ) അബ്ദുൽ അസീസ് മാട്ടുവയൽ(എംപ്ലോയ്‌മെന്റ് സെൽ) നൗഫൽ & മുജീബ് പി പി കെ,റയീസ് സലേഹ് ( കൾച്ചറൽ & സ്പോർട്സ് ) ഡോക്ടർ മുസ്തഫ ഡോക്ടർ ശഫാഫ് ( മെഡിക്കൽ) എന്നിവരെയും തിരഞ്ഞെടുത്തു.പുതിയ എക്സിക്യൂട്ട് കമ്മിറ്റിയിലേക്ക് നാസർ ഇക്ബാൽ,വാഹിദ് കൊയിലാണ്ടി ,ഡോ അഷീൽ,ഡോ സുബൈർ,ജാവെദ് ബിൻ ഹമീദ്,ജാസ്സിം സിദീഖ്,ഷാകിബ് നടുക്കണ്ടി ‌,മുന്നു സിയാദ്,ഫഹീം ഉമ്മർ കുട്ടി,എന്നിവരെയും തിരഞ്ഞെടുത്തു.സ്പെഷ്യൽ ഇൻവയറ്റീസായി സിദീഖ് വലിയകത്ത്ഡോ. അമീർ അഹമ്മദ്,സിദീഖ് മദനി,ഫസീയുള്ള,ഹംസ മേലെകണ്ടി,ബഷീർ ബാത്ത,മുനവർ മുഹമ്മദ് ഷറഫുദീൻ കണ്ണോത്ത്,സലിം കോട്ടയിൽ എന്നിവരെയും ഉൾപ്പെടുത്തി.റമീസ് സാലിഹിന്റെ ഖിറാഅത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഷ്റഫ് പി.ടി സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതായി റിപ്പോർട്ടുകളിൽ വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് ഒത്തുചേരുന്ന രീതിയിൽ വരുംകാലങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ പരിശീലന കോഴ്സുകളും പ്രവർത്തനങ്ങളും ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് സിദീഖ് മദനി, നാസർ ഇക്ബാൽ, അബ്ദുൽ അസീസ് മാട്ടുവയൽ എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് റമീസ് സാലിഹ്, സഹീർ, മുജീബ്, റയീസ് സലേഹ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!