Wednesday, January 28, 2026
HomeINDIAമുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

Google search engine

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ.കേളുവും ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. അതേസമയം വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!