കുവൈറ്റ് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (ഫിഫ്ത്ത് റിംഗ് റോഡ്) റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കുർതുബ പ്രദേശത്തിന് എതിർവശത്തായി അൽ-ജഹ്റ ദിശയിലേക്കുള്ള പാതകളിലാണ് നിയന്ത്രണം. ജനുവരി 25 (ഞായറാഴ്ച) മുതൽ 10 ദിവസത്തേക്കാണ് നിയന്ത്രണം. വലതുവശത്തെ ലെയ്ൻ, സ്ലോ ലെയ്ൻ, മിഡിൽ ലെയ്ൻ എന്നിവ താൽക്കാലികമായി അടയ്ക്കും. കിംഗ് ഫൈസൽ റോഡിലൂടെയുള്ള ഗതാഗതം സാധാരണ നിലയിൽ തുടരും ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ സാധിക്കുമെങ്കിൽ ബദൽ പാതകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
കുവൈറ്റ് ഫിഫ്ത്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം; 10 ദിവസത്തേക്ക് പാതകൾ ഭാഗികമായി അടയ്ക്കും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



