Wednesday, January 28, 2026
HomeGULFകുവൈറ്റിൽ കനത്ത മഴയ്ക്ക് പിന്നാലെ അതിശൈത്യവും പൊടിക്കാറ്റും; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

കുവൈറ്റിൽ കനത്ത മഴയ്ക്ക് പിന്നാലെ അതിശൈത്യവും പൊടിക്കാറ്റും; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയ്ക്ക് ശമനമാകുന്നു. എന്നാൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും താപനിലയിൽ വലിയ കുറവിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദരാർ അൽ-അലി അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.അൽ-അബ്ദാലി: 35 മില്ലിമീറ്റർ (ഏറ്റവും ഉയർന്ന മഴ ലഭിച്ച പ്രദേശം), അൽ-സബ്രിയ: 14 മില്ലിമീറ്റർ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം: 7 മില്ലിമീറ്റർ. എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഞായറാഴ്ച ഉച്ചയോടെ മഴയുടെ സാധ്യത കുറഞ്ഞെങ്കിലും ആർട്ടിക്കിൽ നിന്നുള്ള തണുത്ത വായു എത്തുന്നതോടെ രാജ്യത്ത് തണുപ്പ് കടുക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ അധികമാകാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും റോഡുകളിൽ കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. കാറ്റ് ശക്തമാകുന്നതോടെ കടലിൽ തിരമാലകൾ 6 അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തണുത്ത കാറ്റ് എത്തുന്നതോടെ താപനിലയിലും ഗണ്യമായ കുറവുണ്ടാകും.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!