കുവൈത്ത്സിറ്റി: അറബ് ലോകത്തെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ കുവൈറ്റ് സിറ്റി രണ്ടാം സ്ഥാനം നിലനിർത്തി. താമസത്തിനായുള്ള അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നതിലെ ഉയർന്ന നിരക്കാണ് കുവൈറ്റിനെ പട്ടികയിൽ മുൻനിരയിലെത്തിച്ചത്. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1,633 കുവൈറ്റി ദീനാറാണ് ചതുരശ്ര മീറ്ററിന് വില. 2025-ൽ ഇത് 1,833 ദിനാറായിരുന്നു, അതായത് ഏകദേശം 10.9 ശതമാനം കുറവ് ഇത്തവണ രേഖപ്പെടുത്തി. ഇവിടെ ചതുരശ്ര മീറ്ററിന് 816.7 കുവൈറ്റി ദിനാറാണ് വില. കഴിഞ്ഞ വർഷത്തെ 921 ദീനാറുമായി താരതമ്യം ചെയ്യുമ്പോൾ 11.3 ശതമാനം ഇടിവ് ഇതിലുണ്ടായിട്ടുണ്ട്.ശരാശരി പ്രതിമാസ വാടക നിരക്ക്കുവൈറ്റിലെ വാടക നിരക്കുകൾ വിപണിയുടെ കരുത്ത് വ്യക്തമാക്കുന്നു. സിറ്റി സെന്ററിലെ സൗകര്യങ്ങൾ പരിഗണിച്ച് അവിടെ വാടക കൂടുതലാണ്. ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് ശരാശരി 258.33 ദീനാറും, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 560.13 ദീനാറുമാണ് വാടക. ഒരു ബെഡ്‌റൂമിന് ശരാശരി 188.5 ദീനാറും, മൂന്ന് ബെഡ്‌റൂമിന് 405.55 ദീനാറുമാണ് നിരക്ക്.കുവൈറ്റ് സിറ്റി ഇപ്പോഴും ഇത്രയേറെ ചിലവേറിയതായി തുടരാൻ ചില സാമ്പത്തിക ഘടകങ്ങളുണ്ട്. നഗരമധ്യത്തിൽ ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്തതുംഎന്നാൽ ബിസിനസ് കേന്ദ്രങ്ങളോട് ചേർന്ന് താമസിക്കാൻ ആളുകൾ താല്പര്യം പ്രകടിപ്പിക്കുന്നതും വില കുറയാതെ നിർത്തുന്നു. കൂടാതെ, നഗരത്തിലെ ഭൂമിയുടെ ഉയർന്ന വിലയും മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റിലെ റിയൽ എസ്റ്റേറ്റ് മൂല്യം വർദ്ധിപ്പിക്കുന്നു.
അറബ് നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വിലയിൽ കുവൈറ്റ് സിറ്റി രണ്ടാം സ്ഥാനത്ത്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



