കുവൈറ്റ് സിറ്റി: പ്രവാസി തൊഴിലാളികൾക്കായി അഹമ്മദി ഗവർണറേറ്റിലെ അൽ ഷദാദിയയിൽ മൂന്ന് വലിയ താമസ സമുച്ചയങ്ങൾ നിർമ്മിക്കാൻ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കൗൺസിൽ ചെയർമാൻ അബ്ദുള്ള അൽ-മഹ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. മുൻപ് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്ന ഭൂമി, മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശപ്രകാരം സ്റ്റേറ്റ് പ്രോപ്പർട്ടി അഡ്മിനിസ്‌ട്രേഷന് കൈമാറാൻ തീരുമാനിച്ചു. ലേലം ഒഴിവാക്കി സർക്കാർ നേരിട്ട് ഭൂമി പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ മികച്ച താമസ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. കെട്ടിടങ്ങളുടെ ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലേബർ ക്യാമ്പ് നിർമ്മാണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. അതേസമയം, മുത്‌ല സിറ്റിയിലെ ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെന്ററിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകൾക്കും സൗത്ത് മുത്‌ലയിലെ അണ്ടർഗ്രൗണ്ട് കേബിൾ റൂട്ടുകൾക്കും അംഗീകാരം നൽകി. സുലൈബിയ കാർഷിക മേഖലയിലെ ‘കബ്ദ്’ മലിനജല സംസ്‌കരണ പ്ലാന്റ് വിപുലീകരിക്കാനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അപേക്ഷയും കൗൺസിൽ അംഗീകരിച്ചു.
തൊഴിലാളികൾക്ക് ആധുനിക താമസസൗകര്യം; അൽ-ഷദാദിയയിൽ മൂന്ന് സൈറ്റുകൾക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



