കുവൈറ്റ് സിറ്റി: ആരോഗ്യരംഗത്ത് നിർണ്ണായക നേട്ടം കൈവരിച്ച് കുവൈറ്റ്. രാജ്യത്ത് കഴിഞ്ഞ 12 മാസമായി അഞ്ചാംപനി , റുബെല്ല എന്നിവയുടെ പകരുന്നത് പൂർണ്ണമായും തടയാൻ കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി ഇന്ന് നടന്ന ‘മൂന്നാം കുവൈറ്റ് പബ്ലിക് ഹെൽത്ത് കോൺഫറൻസിൽ’ സംസാരിക്കവെയാണ് ഈ വിവരം പങ്കുവെച്ചത്. ഫലപ്രദമായ രോഗനിരീക്ഷണ സംവിധാനത്തിലൂടെയും കൃത്യമായ വാക്സിനേഷനിലൂടെയും അഞ്ചാംപനിയും റുബെല്ലയും പടരുന്നത് പൂർണ്ണമായും നിയന്ത്രിക്കാൻ കുവൈറ്റിന് കഴിഞ്ഞു.ഗർഭാശയ ഗള അർബുദം ഉൾപ്പെടെയുള്ള വിവിധ ക്യാൻസറുകളെ പ്രതിരോധിക്കുന്നതിനായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ എടുക്കുന്നതിനുള്ള പ്രായപരിധി കുവൈറ്റ് ഉയർത്തി. ഇനി മുതൽ 9 വയസ്സു മുതൽ 45 വയസ്സു വരെയുള്ളവർക്ക് ഈ വാക്സിൻ ലഭ്യമാകും. സ്തനാർബുദം, ഗർഭാശയ ഗള അർബുദം തുടങ്ങിയവ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് സംവിധാനങ്ങൾ വിപുലീകരിച്ചതായി മന്ത്രി അറിയിച്ചു. സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പബ്ലിക് ഹെൽത്ത് കോൺഫറൻസ് 2026 “സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക” എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കോൺഫറൻസ് നടക്കുന്നത്. സ്വദേശത്തെയും വിദേശത്തെയും നിരവധി ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന ഈ സംഗമം, കുവൈറ്റിന്റെ ആരോഗ്യനയങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. രോഗങ്ങൾ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗങ്ങൾ വരാതെ തടയുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്ന് ഡോ. അൽ അവധി കൂട്ടിച്ചേർത്തു.
അഞ്ചാംപനിയും റുബെല്ലയും തുരത്തി കുവൈറ്റ്; കുവൈത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



