കുവൈറ്റ് സിറ്റി: കമ്പനിയിൽ നിന്ന് ലഭിച്ച വലിയൊരു തുക സ്വന്തം ആവശ്യത്തിനായി കൈക്കലാക്കിയെന്ന പരാതിയിൽ അറബ് വംശജനായ പ്രവാസി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. ഒരു പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയാണ് തങ്ങളുടെ ജീവനക്കാരനെതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നൽകിയത്. കമ്പനി ഡ്രൈവർ പക്കൽ നിന്ന് ലഭിച്ച 1,720 കുവൈറ്റ് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫീസിൽ ഏൽപ്പിക്കുന്നതിന് പകരം പ്രതി സ്വന്തം കൈവശം വെച്ചുവെന്നാണ് കേസ്. ഹവല്ലിയിലെ ഇയാളുടെ താമസസ്ഥലത്തിന് മുന്നിൽ വെച്ചാണ് പണം കൈമാറിയത്. കൃത്യസമയത്ത് പണം ഓഫീസിൽ എത്താതിരുന്നതോടെയാണ് കമ്പനി അധികൃതർ നിയമനടപടി ആരംഭിച്ചത്.പരാതി ഉയർന്നതോടെ പ്രതി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ സ്വമേധയാ ഹാജരായി. ചോദ്യം ചെയ്യലിൽ പണം തന്റെ കൈവശമുണ്ടെന്ന് ഇയാൾ സമ്മതിച്ചു. എന്നാൽ താൻ അത് മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില സാഹചര്യങ്ങൾ കാരണം കൈവശം വെച്ചതാണെന്നും ഇയാൾ വാദിച്ചു. എങ്കിലും, കമ്പനിയുടെ പണം അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് ഇയാളെ പ്രോസിക്യൂഷന് കൈമാറി. വിശ്വാസവഞ്ചനയും പണാപഹരണവും കുവൈറ്റിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വിശ്വാസവഞ്ചന: കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ; ഹവല്ലിയിൽ നാടകീയ രംഗങ്ങൾ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



