കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് (KJPS) മംഗഫ് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും 2026 ജനുവരി 2-ന് മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് നടത്തപ്പെട്ടു.യൂണിറ്റ് കൺവീനർ നൈസാം പട്ടാഴി അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് അംഗം സജികുമാർ പിള്ള കൊല്ലം ജില്ലയെയും സമാജത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരണം നടത്തി. ജോയിന്റ് കൺവീനർ റെജി കുഞ്ഞുകുഞ്ഞ് സ്വാഗതം ആശംസിക്കുകയും ജോജോ ജോൺ അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.സമാജം പ്രസിഡന്റ് ബിനിൽ ടി. ടി. ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, യൂണിറ്റ് കൺവീനർ നൈസാം പട്ടാഴി അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് യൂണിറ്റ് ജോയിന്റ് കൺവീനർ മുകേഷ് നന്ദനം കഴിഞ്ഞ രണ്ടുവർഷക്കാലത്തെ ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഷാഹിദ് ലെബ്ബ വരണാധികാരിയായി പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.തിരഞ്ഞെടുക്കപ്പെട്ടവർ:മംഗഫ് യൂണിറ്റ് കൺവീനർ: നൈസാം പട്ടാഴിജോയിന്റ് കൺവീനർമാർ: മുകേഷ് നന്ദനം, ജോജോ ജോൺയൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ:റെജി കുഞ്ഞുകുഞ്ഞ്, സജികുമാർ പിള്ള, ഷാനവാസ് ബഷീർ, അർജുൻ രവീന്ദ്രൻ, ജോസ് റോബർട്ട്, ശ്രുതി ദീപു, രേഷ്മ രാമചന്ദ്രൻ, വീണ സന്ദീപ്ചടങ്ങിന് സമാജം വൈസ് പ്രസിഡന്റ് അബ്ദുൾ വാഹിദ്, ട്രഷറർ അജയ് നായർ, സംഘടന സെക്രട്ടറി രാജു വർഗീസ്, സംഘടന ആർട്സ് സെക്രട്ടറി ബൈജു മിഥുനം, സ്പോർട്സ് സെക്രട്ടറി ദീപു ചന്ദ്രൻ, ജോബി ജോയ്, ജിനു കെ. വി., ബിനി ജോജോ, ശ്രുതി ദീപു എന്നിവർ നേതൃത്വം നൽകി.സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ പുതിയ ഭരണസമിതിക്ക് സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽകുമാർ, ശശി കർത്ത, സെൻട്രൽ വനിതാ വേദി സെക്രട്ടറി ഗിരിജ അജയ്, വനിതാ വേദി ട്രഷറർ രഞ്ചന ബിനിൽ, അബ്ബാസിയ യൂണിറ്റ് കൺവീനർ ടൈറ്റസ് വർഗീസ്, മെഗാ പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ, സജി മോൻ തോമസ്, സൈമൺ ബേബി, റെയ് റോബി, ബിന്ദു സതീശൻ എന്നിവർ ആശംസകൾ നേർന്നു.ധാരാളം യൂണിറ്റ് അംഗങ്ങൾ കുടുംബസമേതം പങ്കെടുത്ത യോഗം, യൂണിറ്റ് കൺവീനർ നൈസാം പട്ടാഴി നന്ദി രേഖപ്പെടുത്തി സമാപിപ്പിച്ചു.
കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് (KJPS) മംഗഫ് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തപ്പെട്ടു
RELATED ARTICLES
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



