കുവൈറ്റ് സിറ്റി: മതിയായ വാണിജ്യ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ കുവൈറ്റ് അധികൃതർ അടച്ചുപൂട്ടി. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ എമർജൻസി ടീമും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പൂട്ടിച്ചത്. 2023 മുതൽ ഈ സ്ഥാപനം കാലാവധി കഴിഞ്ഞ ലൈസൻസിലാണ് പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരിയാണ് നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഉപഭോക്താക്കളുടെയും അതിഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുക്രമം നിലനിർത്തുന്നതിനും വേണ്ടിയാണ് അടിയന്തരമായ ഈ ഇടപെടൽ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടെ നിരന്തരമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. രാജ്യത്തെ ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനും മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകിവരുന്നുണ്ട്.
കുവൈറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ പൂട്ടിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



