കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദലി മേഖലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന തെരുവ് കച്ചവടക്കാർക്കെതിരെ ജഹ്റ ഗവർണറേറ്റ് മുനിസിപ്പാലിറ്റി വിഭാഗം കർശന നടപടി സ്വീകരിച്ചു. പൊതുജനാരോഗ്യം മുൻനിർത്തിയും റോഡ് കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിനുമായി നടത്തിയ മിന്നൽ പരിശോധനയിൽ 7 മൊബൈൽ കാർട്ടുകൾ അധികൃതർ നീക്കം ചെയ്തു. ജഹ്റ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നവാഫ് അൽ മുതൈരിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. അബ്ദലി മേഖലയിൽ തെരുവ് കച്ചവടക്കാർ വർദ്ധിക്കുന്നതായും ഇത് പൊതുസ്ഥലങ്ങൾക്കും ട്രാഫിക്കിനും തടസ്സമുണ്ടാക്കുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നഗരസഭയുടെ പൊതുജനസമ്പർക്ക വിഭാഗം അറിയിച്ചതനുസരിച്ച്, വരും ദിവസങ്ങളിലും ജഹ്റ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരിശോധനകൾ തുടരും. ലൈസൻസില്ലാത്ത മൊബൈൽ കഫേകൾക്കും കച്ചവടക്കാർക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന ശുദ്ധീകരണ നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ്. നിയമവിരുദ്ധമായ ഇത്തരം കച്ചവടങ്ങൾ രാജ്യത്തിന്റെ സൗന്ദര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും, ശരിയായ ലൈസൻസോടെ പ്രവർത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അബ്ദലിയിൽ തെരുവ് കച്ചവടക്കാർക്കെതിരെ നഗരസഭയുടെ നടപടി; 7 മൊബൈൽ കാർട്ടുകൾ പിടിച്ചെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



