കുവൈറ്റ് സിറ്റി :കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും കേരള അസോസിയേഷൻ മുൻ ഭാരവാഹിയുമായിരുന്ന യു എ അബ്ദുൽ കലാമിനെ കേരള അസോസിയേഷൻ കുവൈറ്റ് അനുസ്മരിച്ചു.അബ്ബാസിയയിൽ വെച്ച് നടന്ന അനുസ്മരണയോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീഹരികുമാർ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു. ശ്രീഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഞ്ചാം ലോക കേരള സഭയിൽ പ്രതിനിധികളായി പങ്കെടുക്കുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിനോദ് വലൂപ്പറമ്പിൽ ,മണിക്കുട്ടൻ എടക്കാട്ട് എന്നിവർക്ക് ആശംസകൾ നൽകി. ലോക കേരള സഭയിൽ വിവിധ വിഷയങ്ങളിന്മേൽ നടക്കുന്ന ചർച്ചകളിന്മേൽ യോഗം അഭിപ്രായം രേഖപ്പെടുത്തി.ശ്രീ0ലാൽ മുരളി, ബേബി ഔസെഫ് , ഉണ്ണിമായ ഉണ്ണികൃഷ്ണൻ, വിനോദ് വലൂപ്പറമ്പിൽ ,മണിക്കുട്ടൻ എടക്കാട്ട്,സ്റ്റെല്ലസ് ജോസഫ് ,ജിജു ചാക്കോ എന്നിവർ സംസാരിച്ചു. കേരള അസോസിയേഷൻ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രെഷറർ അനിൽ.കെജി നന്ദിയും രേഖപ്പെടുത്തി.
യു എ അബ്ദുൽ കലാമിനെ കേരള അസോസിയേഷൻ കുവൈറ്റ് അനുസ്മരിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



