കുവൈത്ത് സിറ്റി: സുലൈബിഖാത്ത് പ്രദേശത്ത് ചാർക്കോൾ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസനത്തെ തുടർന്ന് മൂന്ന് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കുവൈത്ത് അടിയന്തര മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി മൂവരെയും പ്രാഥമികമായി ചികിത്സിച്ച ശേഷം കൂടുതൽ പരിചരണത്തിനായി അൽ-സബാഹ് ആശുപത്രിയിലേക്ക് മാറ്റി. അടച്ചിട്ടതോ മതിയായ വായുസഞ്ചാരം ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ ചാർക്കോൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അടച്ചിട്ട ഇടങ്ങളിലോ കുറഞ്ഞ വായുസഞ്ചാരമുള്ള സ്ഥലങ്ങളിലോ ചാർക്കോൾ കത്തിക്കുന്നത് അത്യന്തം അപകടകരമാണെന്ന് ഇതിനിടെ, കുവൈത്ത് ഫയർ ഫോഴ്‌സ് വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും ഗന്ധമില്ലാത്തതുമായ വാതകമായതിനാൽ ശ്വാസംമുട്ടൽ, ബോധക്ഷയം, മരണത്തിലേക്കും നയിക്കാമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി.ചാർക്കോൾ കത്തിക്കുന്ന സമയത്ത് ഉറങ്ങാതിരിക്കുക, ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക, വീടുകളിൽ കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ചാർക്കോൾ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസനം: മൂന്ന് പേർ ആശുപത്രിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



