കുവൈത്ത്സിറ്റി: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് പാരീസിലെ ജൂത റെസ്റ്റോറന്റിലുണ്ടായ ബോംബാക്രമണ കേസിൽ ഫ്രഞ്ച് അധികൃതർ ആവശ്യപ്പെട്ട പ്രതിയെ കൈമാറാനുള്ള അപേക്ഷ കുവൈറ്റ് ക്രിമിനൽ കോടതി തള്ളി. ജഡ്ജി ഡോ. ഖാലിദ് അൽ-അമീറ അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുവൈറ്റിൽ താമസിക്കുന്ന പ്രതിക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അബ്ദുൽ മുഹ്‌സിൻ അൽ-ഖട്ടാൻ ഹാജരായി. 2025-ലെ പുതുക്കിയ അന്താരാഷ്ട്ര സഹകരണ നിയമത്തിലെ ആർട്ടിക്കിൾ 5 (പാരഗ്രാഫ് 10) പ്രകാരം, പ്രതിക്ക് മനുഷ്യാവകാശ ലംഘനങ്ങളോ, ക്രൂരമായ ശിക്ഷകളോ, നീതിയുക്തമല്ലാത്ത വിചാരണയോ നേരിടേണ്ടി വരുമെന്ന് ആശങ്കയുള്ള പക്ഷം കൈമാറ്റം അനുവദിക്കില്ല.40 വർഷത്തിലേറെ പഴക്കമുള്ള ഒരു കേസിൽ നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ കഴിയില്ലെന്ന് അഭിഭാഷകൻ വാദിച്ചു. ജനീവ കൺവെൻഷനുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഉടമ്പടികളെ അടിസ്ഥാനമാക്കിയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. ഒരു വ്യക്തിയെ കൈമാറുന്നതിനുള്ള നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് കോടതിയുടെ ചുമതലയെന്നും, കുറ്റം തെളിയിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
1982-ലെ പാരീസ് സ്‌ഫോടനം: കുവൈറ്റിലുള്ള പ്രതിയെ ഫ്രാൻസിന് വിട്ടുനൽകില്ല; കോടതിയുടെ നിർണ്ണായക ഉത്തരവ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



