അഹമ്മദാബാദ്: കുവൈറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം അടിയന്തരമായി അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലിറക്കി. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
രാവിലെ 6.40നാണ് വിമാനം ഇവിടെയിറക്കിയത്. വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കിയ ശേഷം ബോംബ് സ്‌ക്വാഡും വിമാനത്താവള പൊലീസും സിഐഎസ്‌എഫും ചേര്‍ന്ന് തെരച്ചില്‍ നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനവും ബാഗേജും സൂക്ഷ്‌മമായി തന്നെ പരിശോധിച്ചു.
ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനം ഇറക്കുകയായിരുന്നുവെന്ന് എസിപി വി എന്‍ യാദവ് പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐസോലേഷന്‍ ബേയിലേക്ക് മാറ്റിയ ശേഷമാണ് വിമാനത്തില്‍ പരിശോധനകള്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്‍റെ എല്ലായിടവും ബാഗേജുകളും യാത്രക്കാരുടെ വസ്‌തുക്കളും കാര്‍ഗോ വിഭാഗവും എല്ലാം സൂക്ഷ്‌മമായി പരിശോധിക്കുന്നുണ്ട്. തെരച്ചില്‍ പൂര്‍ണമായ ശേഷമേ ബാക്കി നടപടികള്‍ നിശ്ചയിക്കൂ.വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചു. മറ്റ് വിമാനങ്ങളുടെ സര്‍വീസ് തടസമില്ലാതെ തന്നെ നടക്കുന്നു. ബോംബ് ഭീഷണി വ്യാജമാണോ അല്ലയോ എന്ന അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണ്.



