സത്യത്തിന്റെയും അഹിംസയുടെയും പ്രവാചകൻ മഹാത്മാഗാന്ധിയുടെ 78-ാം രക്തസാക്ഷിത്വ ദിനം ‘ഗാന്ധിസ്മൃതി കുവൈത്തിന്റെ’ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ‘സ്മൃതി സംഗമം’ എന്ന് പേരിട്ട ഈ ചടങ്ങ് ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന വേദിയായി മാറി. ഗാന്ധിസ്മൃതി കുവൈത്തിന്റെ പ്രസിഡന്റ് പ്രചോദ് ഉണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് ഏക പരിഹാരം ഗാന്ധിജി വിഭാവനം ചെയ്ത സമാധാനത്തിന്റെ പാതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വൈസ് പ്രസിഡന്റ് റൊമാൻസ് പെയ്റ്റൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം ആശംസിച്ചു. മഹാത്മജിയുടെ ഛായാചിത്രത്തിന് മുന്നിൽ ഭക്തിനിർഭരമായ പുഷ്പാർച്ചന നടന്നു. വനിതാ വേദി ചെയർപേഴ്സൺ ഷീബ പെയ്റ്റൺ നേതൃത്വം നൽകിയ പ്രാർത്ഥനാ യോഗത്തിൽ ഗാന്ധിജിക്ക് പ്രിയപ്പെട്ട ‘രഘുപതി രാഘവ രാജാറാം’ ആലപിച്ചു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ ഗാന്ധിജിയുടെ ജീവിതത്തെയും ദർശനങ്ങളെയും കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വരുംതലമുറയ്ക്ക് ഗാന്ധിസം പകർന്നു നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ പോളി അഗസ്റ്റിൻ, വനിതാ പ്രതിനിധികളായ ചിത്ര, ബിന്ദു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ട്രഷറർ സജിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ആ മഹാമനീഷിയുടെ സ്മരണയിൽ പുതുതലമുറയ്ക്ക് ദിശാബോധം നൽകുന്നതായിരുന്നു ഈ സ്മൃതി സംഗമം.
മഹാത്മജിയുടെ സ്മരണ പുതുക്കി ഗാന്ധിസ്മൃതി കുവൈത്ത്; 78-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



