കുവൈറ്റ് സിറ്റി: കാലത്തിന് അതീതമായ ഗാന്ധിയൻ ആശയങ്ങളും നിലപാടുകളും പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തി ഒഐസിസി (OICC) കുവൈറ്റ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘ഗാന്ധിസ്മൃതി’ എന്ന് പേരിട്ട പരിപാടി, വർത്തമാനകാലത്ത് ഗാന്ധിയുടെ ജീവിതവും മരണവും നൽകുന്ന പാഠങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓർമ്മപ്പെടുത്തുന്ന വേദിയായി മാറി.നമ്മുടെ സാമൂഹിക ജീവിത വ്യവസ്ഥയിൽ ഗാന്ധിയൻ കാഴ്ചപ്പാടുകളുടെ പ്രസക്തിയെക്കുറിച്ച് അനുസ്മരണ യോഗം വിശദമായി വിലയിരുത്തി. ഒഐസിസി കുവൈറ്റ് വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. നിസാം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജലിൻ തൃപ്രയാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി റെജി കോരുത് നന്ദി രേഖപ്പെടുത്തി. അനുസ്മരണ യോഗത്തിൽ ജോബിൻ ജോസ്, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഷംസുദിൻ കുക്കു, ഇല്യാസ് പുതുവാച്ചേരി, ജോസഫ് മാത്യു, രാമകൃഷ്ണൻ കല്ലാർ, സുരേന്ദ്രൻ മുങ്ങത്ത്, അക്ബർ വയനാട്, ഇബ്രാഹിം കുട്ടി, ശിവദാസൻ പിലാക്കൽ, ബത്താർ വൈക്കം, അബി പത്തനംതിട്ട, കലേഷ് പിള്ള, ഷോബിൻ സണ്ണി, സുബാഷ് പി നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഗാന്ധിയൻ ആശയങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറണം: ഒഐസിസി കുവൈറ്റ് ‘ഗാന്ധിസ്മൃതി’ സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



