Saturday, January 31, 2026
HomeCommunityഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷിക സമാപനാഘോഷം ചരിത്രമായി

ഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷിക സമാപനാഘോഷം ചരിത്രമായി

Google search engine

കുവൈറ്റിലെ പ്രവാസി ഇന്ത്യൻ ജനതക്ക് അഭിമാനംകുവൈത്തിലെ കോർപ്പറേറ്റ്–ആരോഗ്യരംഗ ചരിത്രത്തിൽ ഒരു പുതുഅദ്ധ്യായം രചിച്ചുകൊണ്ട്, പ്രവാസി ഇന്ത്യക്കാരുടെ അഭിമാനമായി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷിക സമാപനാഘോഷം അതിഗംഭീരമായി സംഘടിപ്പിച്ചു. ആരോഗ്യമേഖലയിൽ ഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മെട്രോയുടെ പത്താം വാർഷിക സമാപനാഘോഷം, അന്താരാഷ്ട്ര പ്രാധാന്യമുള്ള ചർച്ചക്ക് വേദിയായി.സാൽമിയ റീജൻസി ഹോട്ടലിൽ അതിഗംഭീരമായി സംഘടിപ്പിച്ച പരിപാടി ,നിലവാരത്തിലും ജനപങ്കാളിത്തത്തിലും സംഘാടന മികവിലും ഏറെ മികവുറ്റതായി. കുവൈറ്റിലെ ആരോഗ്യരംഗത്തിന്റെ ആഗോള വളർച്ചയെയും ഇന്ത്യൻ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും അടയാളപ്പെടുത്താൻ കഴിഞ്ഞ ഒരു ചരിത്രസംഭവമായി പ്രസ്തുത പരുപാടി മാറി. ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ പങ്കാളിത്തം കുവൈറ്റിന് അഭിമാനമായി മാറുന്ന നിരവധി വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥിയായി ഷെയ്ഖ് അസം മുബാറക് അൽ–നാസ്സർ അൽ–സബാഹ് സന്നിഹിതനായിരുന്നു. വേദിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം മെട്രോ മെഡിക്കൽ ഗ്രൂപ്പിന് ഹൃദയപൂർവമായ അഭിനന്ദനങ്ങൾ അറിയിക്കുകയും, കുവൈത്തിലെ ആരോഗ്യരംഗത്തിന് സ്ഥാപനം നൽകിയ സംഭാവനകൾ അത്യന്തം പ്രശംസനീയമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഭാവിയിലും കുവൈറ്റിന്റെ ആരോഗ്യരംഗ വികസനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പങ്ക് വളരെ നിർണായകമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതോടൊപ്പം, മത–സാമൂഹിക–സാംസ്കാരിക രംഗത്തെ നേതാവും, പാണക്കാട് കുടുംബാംഗവുമായ സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ പരുപാടി ഔദ്യോതികമായി ഉദ്ഘടനം ചെയ്തു. കേരള നിയമസഭ സമ്മേളനം നടക്കുന്നതിനാൽ കേരളത്തിലെ ആരോഗ്യ മന്ത്രി വീണ ജോർജിനും സ്പീക്കർ ഷംസീർ നാസ്സറും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നെങ്കിലും, അവരുടെ പ്രതിനിധിയായി ജനപ്രതിനിധിയായ കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് ചടങ്ങിൽ ഒന്നാം സെക്ഷൻ ഉദ്ഘാടനം ചെയ്തു. കൂടാതെ 26 എംബസി ഉദ്യോഗസ്ഥരും അംബാസഡർമാരും ചടങ്ങിൽ പങ്കെടുത്തു . മന്ത്രാലയ ഉദ്യോഗസ്ഥർ, ആരോഗ്യ–വാണിജ്യ–വ്യവസായ രംഗത്തെ പ്രമുഖർ, മത–സാമൂഹിക–സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ നിറഞ്ഞ വേദി, കുവൈറ്റിലെ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു അന്താരാഷ്ട്ര മഹാസംഗമമായി മാറി.കുവൈറ്റിലെ ആരോഗ്യരംഗത്തിന്റെയും ആഗോള വ്യാപ്തിയുടെയും ഇന്ത്യൻ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ ശക്തമായ സ്വാധീനമായി മാറി ഈ അന്താരാഷ്ട്ര മഹാസംഗമം.മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറ്ററെ യായി വളർച്ചാ യാത്ര ആസ്പദമാക്കി തയ്യാറാക്കിയ പ്രത്യേക വീഡിയോ അവതരണം ചടങ്ങിലെ പ്രധാന ആകർഷണമായി. കുവൈത്തിലെ പഴയ ആരോഗ്യപരിപാലന സാഹചര്യങ്ങൾ, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ തുടക്കം മുതൽ അനുവർത്തിച്ചു വരുന്ന പ്രത്യേകമായ സേവന മികവ്, ഇന്നത്തെ നേട്ടങ്ങൾ, കൂടാതെ ഭാവിയിലെ ആരോഗ്യരംഗത്തിന്റെ ദിശയും ദർശനവും ഉൾക്കൊള്ളുന്ന വീഡിയോ അവതരണം വേദിയിൽ വലിയ ശ്രദ്ധയും വ്യാപകമായ ചർച്ചകളും നേടി. ഇതോടൊപ്പം, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസയുടെ അനുഭവങ്ങളും ദർശനവും ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോ അവതരണം സദസ്സിനെ വികാരഭരിതരാക്കുകയും, ഗൗരവമുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.അത്യാധുനിക ചികിത്സാ രീതികളും നവീന സാങ്കേതികവിദ്യയും വിദഗ്ധ ഡോക്ടർമാരടങ്ങിയ ‘ടീം ഡോക്ടേഴ്സ്’ സംവിധാനത്തിന്റെ സേവനവും ഉൾക്കൊള്ളുന്ന പുതിയ ചികിത്സാ പദ്ധതി ഫെബ്രുവരി മുതൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ പ്രധാന ശാഖകളിലും ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു.മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ആവിർഭാവകാലം മുതൽ വളർച്ചയിലും വിജയയാത്രയിലും നിർണായക പങ്കുവഹിച്ചവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. പത്തു വര്ഷം പൂർത്തിയാക്കിയ ഇവർക്ക് ആദരസൂചകമായി മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം ഓരോരുത്തർക്കും 2000 കുവൈറ്റ് ദിനാർ വീതം നൽകി. കൂടാതെ ഗ്രൂപ്പിന്റെ പുരോഗതിക്കും വളർച്ചക്കും അമൂല്യ സംഭാവന നൽകിയ വ്യക്തികളും സ്ഥാപനങ്ങളും, മാനേജീരിയൽ ടീമംഗങ്ങളും ടീം ലീഡർമാരും അവരുടെ അക്ഷീണ പരിശ്രമങ്ങൾക്കും നേതൃത്വ മികവിനും പ്രത്യേകമായ പാരിദോഷികവും മോമെന്റോയും നൽകി ആദരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ തുടക്കം മുതൽ ഇന്നുവരെ വളർച്ചയിലും വിജയയാത്രയിലും സ്ഥിരമായി പിന്തുണ നല്കി സഹകരിച്ച എല്ലാ കമ്പനികളെയും സംഘടനകളെയും ചടങ്ങിൽ പ്രത്യേകമായി മൊമെന്റോ നൽകി ആദരിച്ചു. അവരുടെ നിരന്തര സഹകരണവും സംഭാവനകളും ഗ്രൂപ്പിന്റെ പത്ത് വർഷത്തെ സേവനമികവിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതായി ചടങ്ങിൽ ചെയർമാൻ ഊന്നിപ്പറഞ്ഞു.ചടങ്ങിലെ മുഖ്യ ആകർഷണമായ ജീവനക്കാരുടെ ക്ഷേമവും സമഗ്ര വികസനവും മുൻനിർത്തി മെട്രോ മെഡിക്കൽ ഗ്രൂപ്പ് ആവിഷ്കരിച്ച് ഫെബ്രുവരിയിൽ തുടങ്ങുന്ന സാമൂഹിക–ക്ഷേമ പദ്ധതികൾ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഈ വേദിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവനക്കാരുടെ മാതാപിതാക്കളുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘മേഴ്‌സി’ പദ്ധതിയിലൂടെ മാസാന്ത്യ പെൻഷൻ നൽകുകയും, പ്രായാധിക്യത്തിലെ ചികിത്സാ ആവശ്യങ്ങൾക്കും ദിനചര്യ ചെലവുകൾക്കും ആശ്വാസമാകുന്ന പിന്തുണ ഒരുക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസവും കഴിവ് വികസനവും ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘മോട്ടീവ്’ പദ്ധതി സാമ്പത്തിക പരിമിതികൾ മൂലം പഠനം തടസ്സപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും പരിശീലന അവസരങ്ങളും നൽകുന്നതിലൂടെ അവരുടെ ഭാവി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്ഥാപനത്തോട് ദീർഘകാല വിശ്വാസവും സമർപ്പണവും പുലർത്തിയ ജീവനക്കാരെ ആദരിക്കുന്ന ‘മെറിറ്റ്’ പദ്ധതിയിലൂടെ പത്ത് വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ₹20,000 മുതൽ ₹1,00,000 വരെ ആയുഷ്കാല പെൻഷനും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും പരിഗണിക്കുന്ന ഈ മൂന്നു പദ്ധതികളും സ്വകാര്യ ആരോഗ്യ മേഖലയിലെ അപൂർവമായ ഒരു ക്ഷേമ മാതൃകയായി മാറി, ജീവനക്കാരുടെ സുരക്ഷയും സമൂഹത്തിലെ ഉത്തരവാദിത്വവും ഒരുപോലെ ഉറപ്പാക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ മനുഷ്യകേന്ദ്രിത ദർശനത്തിന്റെ ശക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു.ഈ പ്രഖ്യാപനങ്ങൾ സദസ്സിലെ എല്ലാവരും കരഘോഷത്തോടെ ഹൃദയപൂർവം ഏറ്റുവാങ്ങി.പ്രൈവറ്റ് ഹെൽത്ത് സെക്ടറിൽ ഇത്തരം സമഗ്ര പദ്ധതികൾ നടപ്പാക്കുന്നത് കൗതുകവും ആകർഷണവുമെല്ലാം സൃഷ്ടിച്ചുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. സമൂഹത്തിൽ, പ്രത്യേകിച്ച് ആരോഗ്യരംഗത്ത്, ഈ രീതിയിൽ ജീവനക്കാരുടെ ക്ഷേമത്തിനും കുടുംബങ്ങളുടെ സുരക്ഷക്കും മുൻതൂക്കം നൽകുന്ന പുതിയൊരു മാതൃക സൃഷ്ടിച്ചതായി വലിയ ചർച്ചകൾ സൃഷ്ടിച്ചു. കുവൈറ്റിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ, മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. സമൃദ്ധമായ വിശേഷ വിരുന്നും ഉയർന്ന നിലവാരത്തിലുള്ള സംഘാടന ക്രമീകരണങ്ങളും പരുപാടിയിൽ ഒരുക്കിയിരുന്നു. അതിഥിസൽക്കാരത്തിലും പരിപാടി നടത്തിപ്പിലും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര നിലവാരമുള്ള പ്രവർത്തന മികവും പ്രൊഫഷണൽ കാര്യക്ഷമതയും വ്യക്തമായി പ്രകടമായി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് ആഗോള സാംസ്കാരിക ഐക്യം നൽകുന്നതായി. ഓരോ പ്രകടനവും വിവിധ സംസ്കാരങ്ങളുടെ സൗന്ദര്യവും പൈതൃകവും വേദിയിൽ ഒരുമിപ്പിച്ചു.പരിപാടിയുടെ സമാപന ഘട്ടത്തിൽ, സാംസ്കാരിക ഭാഗമായി മലയാളികളുടെ പ്രിയഗായകൻ ഷഹബാസ് അമനും സംഘവും അവതരിപ്പിച്ച ഹൃദയം തൊടുന്ന ഗസൽ സംഗീതാവിഷ്കാരം വേദിയെ അതീവ ആസ്വാദ്യകരമാക്കി. ആത്മാവിനെ സ്പർശിക്കുന്ന ഗസൽ ഗാനങ്ങൾ പ്രേക്ഷകരെ പൂർണ്ണമായും കീഴടക്കിയപ്പോൾ, ജനസാഗരമായി മാറിയ വേദി ആവേശത്തിലാഴ്ത്തപ്പെട്ടു. സംഗീതപ്രകടനത്തിന് ശേഷം ഷഹബാസ് അമനും സംഘത്തെയും വേദിയിൽ മൊമെന്റോ നൽകി പ്രത്യേകമായി ആദരിച്ചു.പരിപാടിയുടെ ചരിത്രപരമായ വിജയത്തിൽ അതിയായ സംതൃപ്തി രേഖപ്പെടുത്തിയ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ്, ചടങ്ങിനെ മഹത്തായ വിജയത്തിലേക്ക് നയിക്കാൻ സാന്നിധ്യം കൊണ്ടും പിന്തുണ കൊണ്ടും നിർണായക പങ്കുവഹിച്ച വിശിഷ്ടതിഥികളെയും, എംബസി അംബാസഡർമാരെയും ഉദ്യോഗസ്ഥരെയും, അന്താരാഷ്ട്ര അതിഥികളെയും ,നയതന്ത്ര പ്രതിനിധികളെയും, ജനപ്രതിനിധികളെയും, പരിപാടിക്ക് പിന്തുണ നൽകിയ എല്ലാ കമ്പനികളെയും, അസോസിയേഷൻ അംഗങ്ങളെയും, എല്ലാ കുവൈറ്റ്‌ പ്രവാസി നിവാസികളെയും, ജീവനക്കാരെയും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയപൂർവമായ നന്ദി അറിയിച്ചു.കുവൈറ്റിൽ ആരോഗ്യരംഗത്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പ് തുടർച്ചയായി മുന്നേറാൻ സാധിച്ചതിന് പിന്നിലും ഈ പരിപാടിയുടെ സുഗമമായ നടത്തിപ്പിന്റെ പിന്നിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം (MOH) നൽകിയ ശക്തമായ പിന്തുണയും സഹകരണവും നിർണായകമാണെന്ന് മാനേജ്മെന്റ് പ്രത്യേകം എടുത്തുപറഞ്ഞു. ഇതോടൊപ്പം, കുവൈറ്റിന്റെ ആരോഗ്യരംഗ വികസനത്തിന് ദൂരദർശിയായ നേതൃത്വം നൽകുന്ന കുവൈത്ത് സർക്കാരിനോടും, രാജ്യത്തിന്റെ പുരോഗതിക്ക് മാർഗദർശകരായ അമീർ ഹിസ് ഹൈനെസ് ഷെയ്ഖ് മിശാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിനോടും, ക്രൗൺ പ്രിൻസ് ഹിസ് ഹൈനെസ് ഷെയ്ഖ് സഭാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിനോടും മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ് ആഴത്തിലുള്ള നന്ദിയും ആദരവും രേഖപ്പെടുത്തി. ഈ ശക്തമായ ഭരണപിന്തുണയും സ്ഥാപനാത്മക സഹകരണവും കുവൈറ്റിനെ ആഗോള ആരോഗ്യവേദിയായി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായും, അതിന് പിന്നിൽ നിലകൊള്ളുന്ന MOH-യോടും ഭരണനേതൃത്വത്തോടും കൃതജ്ഞതയോടെ നന്ദി അറിയിക്കുകയുമുണ്ടായി. പുതിയ ഭാവി ആരോഗ്യ സാങ്കേതികവിദ്യകളും, ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങളും, ചികിത്സാരംഗത്തെ ആധുനിക പുരോഗതികളും ചർച്ച ചെയ്തുകൊണ്ടാണ് പരിപാടി സമാപിച്ചത്.പത്തുവർഷത്തെ സേവന മികവിന്റെ ആഘോഷം മാത്രമല്ല, ഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ രൂപംകൊണ്ട ഒരു ആഗോള ആരോഗ്യവേദിയുടെ ശക്തമായ പ്രഖ്യാപനമായി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഈ പത്താം വാർഷിക സമാപനാഘോഷം വിലയിരുത്തപ്പെടുന്നു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!