കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ബുധനാഴ്ച (ജനുവരി 28) മിതമായ രീതിയിൽ മഴ ലഭിച്ചതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തിന്റെ ഉപരിതല പാളികളിലുണ്ടായ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമായത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസ് അൽ സാൽമിയ പ്രദേശത്താണ് – 3.9 എംഎം. ഏറ്റവും കുറഞ്ഞ മഴ മസ്റഅത്ത് അൽ അബ്രഖ് പ്രദേശത്തുമാണ് – 0.2 എംഎം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഘുവായതും മിതമായതുമായ മഴയാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി പറഞ്ഞു. രണ്ട് തരം ന്യൂനമർദ്ദങ്ങൾ ഒരേസമയം രൂപപ്പെട്ടതാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. വരും ദിവസങ്ങളിൽ താപനിലയിൽ വലിയ കുറവുണ്ടാകാനും അതിശൈത്യം അനുഭവപ്പെടാനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. അതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.
കുവൈറ്റിൽ മിതമായ മഴ; ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് സാൽമിയയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



