കുവൈറ്റ് സിറ്റി : സ്നേഹാലയം പ്രവാസി അസോസിയേഷനും (ശിഫാ അൽ – ജസീറ മെഡിക്കൽ ഗ്രൂപ്പ്) അൽ നാഹിൽ ഇന്റർനാഷണൽ ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അൽ നാഹിൽ ഇന്റർനാഷണൽ ക്ലിനിക്ക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത്.വി.നായർ മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു.മെഡിക്കൽ ഡയറക്ടർ ഡോക്ടർ സഞ്ജീവ് പ്രസാദ്, ജനറൽ പ്രാക്ടീഷൻ ഡോക്ടർ പെട്രു ദേവദാസ്, ഡെപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്, സിസ്റ്റർ അനു ചന്ദ്രൻ, ബേബി ശാലിനി, തൻസീർ എന്നിവരുടെ സഹകരണത്തോടെ കൺസൽട്ടിങ് ന് നേതൃത്വം നൽകി. സ്നേഹാലയം ക്രീയേറ്റർ നജീറ, പ്രസിഡന്റ് നജ്മുദ്ധീൻ, സെക്രട്ടറി അൻസാർ,ഹുസൈൻ.എ.കെ എന്നിവർ സംസാരിച്ചു.സ്നേഹാലയം അഡ്മിൻസ്,എക്സിക്യൂട്ടീവ് ഗ്രൂപ്പ് മെമ്പേഴ്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മെഡിക്കൽ ടീമിന് സ്നേഹാലയത്തിന്റെ സ്നേഹോപഹാരം നൽകി. സ്നേഹാലയം രക്ഷാധികാരി അഷ്റഫ്. പി സ്വാഗതവും സ്നേഹാലയം അഡ്മിൻ അനു നന്ദിയും പറഞ്ഞു.
സ്നേഹാലയം പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



