HomeCommunityപി. എൻ. എ കുടുംബസംഗമം നടത്തി

പി. എൻ. എ കുടുംബസംഗമം നടത്തി

Google search engine

കുവൈറ്റ്: പത്തനംതിട്ട NRI അസോസിയേഷൻ കുവൈറ്റ് (PNA -Kuwait) ക്രിസ്മസ് പുതുവത്സര കുടുംബ സംഗമം PNA – Family Picnic 2K26 സംഘടിപ്പിച്ചു. കബ്ദ് ശാലയിൽ വെച്ച് പ്രസിഡൻ്റ് അൻസാരി A ജബ്ബാറിന്റ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ , PNA-Kuwait രക്ഷാധികാരി മുരളി S പണിക്കർ ഉദ്ഘാടനം ചെയ്തു അഡ്വൈസറി ബോർഡ്‌ ചെയർമാൻ അൻവർ സാരംഗ്, ആക്ടിങ്സെക്രട്ടറി ബിനു മാത്യു, ആശംസകൾ അറിയിച്ചു, ചടങ്ങിൽ വെച്ച് പത്തനംതിട്ട മലനാട് മഹോത്സവം 2k25 സീസൺ 1 വോ‌ലാന്റീർസ്, PNA നേതൃത്വത്തിൽ നടത്തിയ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈൻ, ഷാജി കല്ലുപ്പാറ, ബിനു, ഷാജി കുമ്പഴ, ലൗലി തോമസ്, ഷാജി അബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.PNA അംഗങ്ങൾ അവതരിപ്പച്ച നിരവധി കലാപരിപാടിയും, കുട്ടികളുടെ കായിക വിനോദ – മത്സരങ്ങളും, വടംവലിയും, കുവൈറ്റ് YES ബാൻഡ് അവതരിപ്പിച്ച ഗാനമേളയും, മിൻഹാ അൻവറിന്റെ ഡാൻസും പ്രോഗ്രാമിന് മിഴിവേകി. PNA നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ രൂപരേഖ പ്രസിഡൻ്റ് അൻസാരി ജബ്ബാർ അവതരിപ്പിച്ചു. പിക്നിക് കൺവീനർ ഹബീബ്റഹ്മാൻ സ്വാഗതവും, ട്രഷറർ ഷാജി തോമസ് നന്ദിയും പറഞ്ഞു, എക്സിക്യൂട്ടിവ് അംഗങ്ങളായ അഹമ്മദ് ഷാ , റെനി മറിയം, ഹസീന ഹുസൈൻ, അരുൺ ശിവൻകുട്ടി,ബൈജു കോശി, ഷാൻ, ഷാജി കുമ്പഴ, ലുബീന , ഹുസൈൻ, ജോബി, ഷാജി കല്ലുപ്പാറ, ഷാജി തോമസ് , ഹബീബ്, അൻസാരി, ബിനു, അൻവർ, ഷാജി അബ്രഹാം, റെജി, ജിജി, ജയേഷ്, തുടങ്ങിയവർ വിവിധ വിനോദ പരിപാടികൾ നിയന്ത്രിച്ചു. വിഭവസമൃധമായ ഭക്ഷണവും പിക്നിക്ന് കൂടുതൽ ആസ്വാദ്യകരമായി നല്ല ശൈത്യകാലത്തും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം ഒരു വൻ വിജയമായി മാറി, ഭാവിയിൽ കൂടുതൽ പത്തനംതിട്ട ജില്ലയിലെ പ്രവാസികളെ ഉൾപ്പെടുത്തി മികച്ച പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!